
ആളൊഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ട കാറിനുള്ളിൽ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് ഡ്രൈവിംഗ് സീറ്റിൽ സീറ്റ്‌ബെൽറ്റിട്ട നിലയിൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: ആളൊഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപികയായ കൂടരഞ്ഞി മരഞ്ചാട്ടി പ്ലാതോട്ടത്തിൽ മാത്യുവിന്റെ മകൾ ദീപ്തി (38 ) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മരഞ്ചാട്ടി തോട്ടുമുക്കം റോഡിൽ കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തും പൊയിലിന് സമീപത്തെ റബർ തോട്ടത്തിൽ കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെയാണ് ഡ്രൈവിങ് സീറ്റിൽ സീറ്റ് ബെൽറ്റ് ഇട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിൽ നിന്ന് പുക ഉയർന്നിരുന്നു. ഇതേ തുടർന്ന് നടത്തിയ പരശോധനയിലാണ് കാറിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്.
ശരീരത്തിൽ ചില ഭാഗങ്ങളിൽ പൊള്ളലേറ്റ പാടുകളുണ്ട്. കാറിന്റെ ഉൾവശത്തെ ചില ഭാഗങ്ങളിൽ തീ കത്തിയിട്ടുണ്ട്.
മുക്കം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയലേക്ക് മാറ്റിയിരിക്കുകയാണ്.
അധ്യാപികയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. മരഞ്ചാട്ടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അദ്ധ്യാപികയാണ് ദീപ്ത്. ഭർത്താവ്: അങ്കമാലി മഞ്ഞപ്ര അച്ചാണി ബിജു. അമ്മ: മേരി. മക്കൾ: ക്രിസ്റ്റി ക്രിസാനോ, ക്രിസ്