കൊവിഡ് 19: നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വക്കാ​ൻ സാ​ധ്യ​ത

കൊവിഡ് 19: നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വക്കാ​ൻ സാ​ധ്യ​ത

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കാ​ൻ സാ​ധ്യ​ത. ധ​ന​ബി​ൽ പാ​സാ​ക്കാ​നാ​യി ഈ മാസം 27ന് ​ഒ​രു ദി​വ​സ​ത്തേ​ക്കാ​ണ് സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സ​മ്മേ​ള​നം മാ​റ്റി​വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ വെ​ള്ളി​യാ​ഴ്ച സ​ർ​വ​ക​ക്ഷി യോ​ഗ​വും വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്. ധ​ന​കാ​ര്യ​ബി​ല്ലി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടാ​ൻ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കാ​നും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.


ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ധനകാര്യ ബില്‍ ഈ മാസം ഈ മാസം മുപ്പതോടെ അസാധുവാകും. ഈ സാഹചര്യം ഒഴിവാക്കുക എന്നതായിരുന്നു പ്രധാന അജണ്ട. ജൂലൈ 27ന് ഒരു ദിവസത്തേക്കാണ് സഭ ചേരാന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ ഓര്‍ഡിനന്‍സ് ഇറക്കി ധനകാര്യ ബില്ലിന്റെ കാലാവധി നീട്ടാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സമ്മേളനത്തിൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ വി ഡി സതീശൻ എംഎൽഎ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. പിണറായി വിജയന്‍റെ മന്ത്രിസഭക്കെതിരെ ഈ സഭ അവിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റ വരി പ്രമേയത്തിനാണ് നോട്ടീസ് നൽകിയിരുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജനപ്രതിനിധികള്‍ക്ക് മണ്ഡലങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതിനാലാണ് സഭാ സമ്മേളനം മാറ്റിവയ്ക്കുന്നതെന്നാണ് വിവരം.