പ്രതിഷേധിച്ചാൽ തിരഞ്ഞ് പിടിച്ച് അറസ്റ്റ്, അക്രമം നടത്തിയാൽ അറസ്റ്റില്ല അന്വേഷണം മാത്രം ; ജെഎൻയുവിൽ നരയാട്ട് നടത്തിയ ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ പൊലീസ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചാൽ തിരഞ്ഞ് പിടിച്ച് പൊലീസ് അറസ്റ്റ് ചെയ്യും. എന്നാൽ അക്രമം നടത്തിയാൽ അറസ്റ്റില്ല, പകകരം അന്വേഷണം മാത്രം. ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ അക്രമം ഉണ്ടായി ഒരുമാസം കഴിഞ്ഞിട്ടും എ.ബി.വി.പി പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ ഡൽഹി പൊലീസ്. എന്നാൽഅക്രമികളെ കുറിച്ച് പൂർണ വിവരം ലഭിച്ചിട്ടും ആരെയും അറസ്റ്റുചെയ്യാൻ ഡൽഹി പൊലീസ് ഇതുവരെ തയാറായിട്ടില്ല.
ജെ.എൻ.യു കാമ്പസിയ ഇരുമ്പുവടികളുമായി എത്തിയ, അൻപതിലധികം പേരടങ്ങുന്ന എ.ബി.വി.പി സംഘത്തിെല പലരുടെയും ചിത്രങ്ങൾ മാധ്യമങ്ങളും വിദ്യാർഥികളും പുറത്തുവിട്ടിരുന്നു. അക്രമത്തിന് ആഹ്വാനം ചെയ്ത രണ്ട് വാട്സ്ആപ്പ ഗ്രൂപ്പുകളുടെ മുഴുവൻ വിവരങ്ങളും പുറത്തുവന്നു. എന്നാൽ, അന്വേഷണം നടക്കുന്നുണ്ടെന്നും അക്രമികൾ ഒളിവിലാണെന്നുമാണ് പൊലീസ് ആവർത്തിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നജീബിന്റ തിരോധാനം സംബന്ധിച്ച കേസിൽ പ്രതികളായ എ.ബി.വി.പി പ്രവർത്തകരെ ഒരിക്കൽപോലും ചോദ്യംചെയ്യാൻ ൈക്രംബ്രാഞ്ച് തയാറായില്ലെന്ന് ജെ.എൻ.യു വിദ്യാർഥികൾ പറഞ്ഞു. ഡൽഹി സർവകലാശാലക്ക് കീഴലുള്ള രാംജസ് കോളജിൽ വിദ്യാർഥികൾ സംഘടിപ്പിച്ച സെമിനാറിനുനേരെ എ.ബി.വി.പി പ്രവർത്തകർ നടത്തിയ അക്രമത്തിൽ 25 പേർക്ക് പരിക്കേറ്റിരുന്നു.ഈ സംഭവം ഉണ്ടായി രണ്ടുവർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.