video
play-sharp-fill

വിധവയായ മധ്യവയസ്‌കയോട് 26കാരന് പ്രണയം ; ഒടുവിൽ പൊലീസ് കേസായപ്പോൾ അമ്മേയെന്ന് വിളിച്ച് ഏത്തമിട്ടു, ശേഷം സി.ഐയുടെ വക യുവാവിന് ചൂരൽ കഷായവും

വിധവയായ മധ്യവയസ്‌കയോട് 26കാരന് പ്രണയം ; ഒടുവിൽ പൊലീസ് കേസായപ്പോൾ അമ്മേയെന്ന് വിളിച്ച് ഏത്തമിട്ടു, ശേഷം സി.ഐയുടെ വക യുവാവിന് ചൂരൽ കഷായവും

Spread the love

സ്വന്തം ലേഖകൻ

പത്തനാപുരം: വിധവയായ 56കാരിയോട് 26 വയസുകാരന് പ്രണയം. കഴിഞ്ഞ നാലുവർഷത്തിനിടെ 56കാരിയുടെ വാട്‌സ്ആപ്പിലേക്ക് യുവാവിന്റെ അശ്ലീല ചുവയുള്ള മൂന്നൂറോളം മെസേജുകൾ. അവസാനം കേസായപ്പോൾ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അമ്മേയെന്ന് വിളിപ്പിച്ച ശേഷം സി.ഐയുടെ വക ചൂരൽ കഷായം.

ഏതാനും ദിവസങ്ങൾക്ക് മുൻപ് കനാലിലുടെ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം പുറത്തെടുക്കാൻ 2000 രൂപ പ്രതിഫലം ആവശ്യപ്പെട്ടപ്പോൾ യൂണിഫോം അഴിച്ചുവച്ച് കൈലിമുണ്ടുടുത്ത് കനാലിലേക്കിറങ്ങിയ പത്തനാപുരം സി.ഐ അൻവറാണ് വീണ്ടും കൈയടി നേടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയാണ് വീട്ടമ്മ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്. മൊബൈലിലേക്ക് നിരനതരമായി അശ്ലീല ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വരുന്നുവെന്നായിരുന്നു പരാതി. തുടർന്ന് സി.ഐ ഫോൺ പരിശോധിക്കുകയായിരുന്നു. ഇഷ്ടമാണെന്നും കണ്ടാൽ പ്രായം തോന്നില്ലെന്നും തുടങ്ങിയുള്ള നിരവധി അശ്ലീല സന്ദേശങ്ങളായിരുന്നു ഉണ്ടായിരുന്നത്.

പരാതിക്കാരിയുടെ ഫോണിൽ നിന്ന് വനിതാ പൊലീസിനെ കൊണ്ട് വിളിപ്പിച്ചു. ഒന്ന് കാണണമെന്ന് പറഞ്ഞപ്പോൾ, ദാ എത്തിയെന്നായിരുന്നു മറുപടി. വഴിയിൽ കാത്തുനിന്ന പൊലീസ് അരമണിക്കൂറിനുള്ളിൽ യുവാവിനെ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചു.

യുവാവിനെ കണ്ട പരാതിക്കാരിയും പൊലീസും ഞെട്ടി. അമ്മയുടെ ബ്ലൗസും മറ്റും തയ്പ്പിക്കാൻ സ്ഥിരമായി പരാതിക്കാരിയുടെ കടയിലെത്തുന്ന നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിലെ ആളാണ് യുവാവ്. സി.ഐ കണ്ണുരുട്ടിയതോടെ കേസെടുക്കരുതെന്നും വിദേശത്ത് ജോലി ശരിയായെന്നും പറഞ്ഞ് യുവാവ് കരച്ചിലായി. ഇതോടെ വീട്ടമ്മയുടെയും മനസലിയുകയായിരുന്നു. ‘സാറേ എനിക്ക് 30 വയസുള്ള മകനുണ്ട്. അവൻ വിദേശത്താണ്. അവന് ഒരു ജോലി കിട്ടാൻ ബുദ്ധിമുട്ടിയത് എത്രയെന്ന് എനിക്കറിയാം, കേസൊന്നും വേണ്ട’.

ഇതോടെ, പരാതിക്കാരിയെ അമ്മേ എന്നു വിളിച്ച് ഏത്തമിടാൻ സി.ഐ നിർദേശിച്ചു. ഇത് കേൾക്കേണ്ട താമസം യുവാവ് താണുകുമ്പിട്ട് പലവട്ടം അമ്മേ എന്നുവിളിച്ചു മാപ്പ് പറഞ്ഞു. ഇനി ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയതിനൊപ്പം ചൂരലിന് നാല് പെടയും കൊടുത്തു. തുടർന്ന് രണ്ടുപേരുടെ ജാമ്യത്തിൽ യുവാവിനെ വിട്ടയക്കുകയായിരുന്നു.