play-sharp-fill
വട്ടിയൂർക്കാവിലെ തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ വീഴ്ച്ച ; ജില്ലാ കളക്ടർക്കെതിരെ നടപടിയുണ്ടായേക്കും.

വട്ടിയൂർക്കാവിലെ തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ വീഴ്ച്ച ; ജില്ലാ കളക്ടർക്കെതിരെ നടപടിയുണ്ടായേക്കും.

സ്വന്തം ലേഖിക

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വീഴ്ച വരുത്തിയതിന് ജില്ലാ
കളക്ടർക്കെതിരെ നടപടി ഉണ്ടാകുമോയെന്നത് ഇന്നറിയാം. മുഖ്യ
തെരഞ്ഞെടുപ്പ് ഓഫീസർ കളക്ടർക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.

വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിൽ അന്വേഷണം നടത്തിയതിലെ വീഴ്ച്ച്, ഏകോപനമില്ലായ്മ എന്നിവ ചൂണ്ടിക്കാണിച്ചായിരുന്നു നോട്ടീസ് നൽകിയത്. മഞ്ചശ്വരത്ത് അവലോകന യോഗത്തിനു പോയ മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇന്ന് മടങ്ങിയെത്തിയ ശേഷം കളക്ടറുടെ വിശദീകരണം പരിശോധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനു ശേഷമായിരിക്കും തുടർനടപടി തീരുമാനിക്കുന്നത്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നേരത്തെയും പരാതികൾ ഉയർന്നിരുന്നു.ജില്ലാ കളക്ടർ നൽകുന്ന വിശദീകരണത്തിൻറെ അടിസ്ഥാനത്തിലാകും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ
മാറ്റണോ വേണ്ടയോ എന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല നിർവഹിക്കാൻ പത്തിലേറെ
ഉദ്യോഗസ്ഥരെ ആണ് വട്ടിയൂർക്കാവിൽ നിയമിച്ചിട്ടുണ്ടായിരുന്നത്.