video
play-sharp-fill

വയലായിൽ കേരള കോൺഗ്രസിന് കനത്ത തിരിച്ചടി; 282 വോട്ടിന്റെ ഉജ്വല ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാർത്ഥി ഷിബു പോരുമാക്കിയിൽ

വയലായിൽ കേരള കോൺഗ്രസിന് കനത്ത തിരിച്ചടി; 282 വോട്ടിന്റെ ഉജ്വല ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാർത്ഥി ഷിബു പോരുമാക്കിയിൽ

Spread the love

കോട്ടയം : കോട്ടയം കടപ്ലാമറ്റം പഞ്ചായത്തിലെ 12 ആം വാർഡ് ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് കനത്ത തിരിച്ചടി.

കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ ടൗൺ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ഷിബു പോരുമാക്കിയിലിന് 282 വോട്ടിന്റെ ഉജ്വല ഭൂരിപക്ഷം.

ആകെ പോൾ ചെയ്ത 734
വോട്ടുകളിൽ യു ഡി എഫ് സ്ഥാനാർഥി ഷിബുവിന് 491 വോട്ടും എൽ ഡി എഫിലെ മാണി ഗ്രൂപ്പ് സ്ഥാനാർഥി ജോർജ് സി വി ക്ക് 209 വോട്ടും ബിജെപി യുടെ മോഹനൻ തേക്കടയ്ക്കു 34 വോട്ടും ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാണി ഗ്രൂപ്പിലെ തന്നെ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ജോയി കല്ലുപുരയുടെ നിര്യാണത്തെ തുടർന്നാണ് കടപ്ലാമറ്റം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.അദ്ദേഹത്തിന്റെ മരണം തന്നെ വലിയ വിവാദമായിരുന്നു.

Tags :