video
play-sharp-fill

വിവിധതരം ഭക്ഷണങ്ങള്‍ക്കൊപ്പം കൂടുതല്‍ അളവില്‍ ബട്ടർ ചേർക്കാറുണ്ടോ?  എന്നാൽ വെണ്ണ കഴിക്കുന്നത് കുറച്ചാല്‍ കൂടുതല്‍ കാലം ജീവിക്കാം; പുതിയ പഠനം സൂചിപ്പിക്കുന്നത് ഇങ്ങനെ

വിവിധതരം ഭക്ഷണങ്ങള്‍ക്കൊപ്പം കൂടുതല്‍ അളവില്‍ ബട്ടർ ചേർക്കാറുണ്ടോ? എന്നാൽ വെണ്ണ കഴിക്കുന്നത് കുറച്ചാല്‍ കൂടുതല്‍ കാലം ജീവിക്കാം; പുതിയ പഠനം സൂചിപ്പിക്കുന്നത് ഇങ്ങനെ

Spread the love

കോട്ടയം: മിക്കവർക്കും ഏറെ ഇഷ്ടമാണ് ബട്ടർ (വെണ്ണ). വിവിധതരം ഭക്ഷണങ്ങള്‍ക്കൊപ്പം പലരും കൂടുതല്‍ അളവില്‍ ബട്ടർ ചേർക്കാറുമുണ്ട്.

എന്നാല്‍ പുതിയ പഠനം സൂചിപ്പിക്കുന്നത്, നിങ്ങള്‍ എത്ര കുറച്ച്‌ ബട്ടർ കഴിക്കുന്നുവോ അത്രയും ആരോഗ്യത്തിന് നല്ലതാണെന്നാണ്. അമേരിക്കൻ ഹാർട്ട് അസോസിയേഷനാണ് പഠനം നടത്തിയത്.

ബോസ്റ്റണിലെ ബ്രിഗാം ആൻഡ് വിമൻസ് ആശുപത്രിയിലെ ഗവേഷകർ മൂന്ന് പതിറ്റാണ്ടിലേറെ 221,054 പേരെ നിരീക്ഷിച്ച്‌ ഡാറ്റ വിശകലനം ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

33 വർഷത്തിനിടെ ഇതില്‍ 50,932 പേർ മരിച്ചു. 12,241 പേർ കാൻസർ മൂലവും 11,240 പേർ ഹൃദ്രോഗം മൂലവുമാണ് മരിച്ചത്. ഇതില്‍ ദിവസവും കൂടുതല്‍ അളവില്‍ ബട്ടർ കഴിച്ചവരില്‍ അകാല മരണത്തിനുള്ള സാധ്യത 15 ശതമാനമുണ്ടായിരുന്നു.

ഒലിവ് ഓയില്‍ അടക്കം സസ്യ എണ്ണകള്‍ ഉപയോഗിച്ചവരില്‍ അകാല മരണത്തിനുള്ള സാധ്യത 16 ശതമാനം കുറവായിരുന്നെന്നും ഗവേഷകർ കണ്ടെത്തി.