
പെരുവ: പെട്രോള്‍ പമ്പില്‍ നിന്ന് ബസ് മോഷ്ടിച്ച് കടത്തിയ പ്രതി അറസ്റ്റിൽ.
മൂവാറ്റുപുഴ തിരുമാറാടി സ്വദേശി പാറയിടുക്കില്‍ രാഹുലി(36)നെ വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു.
പെരുവ-എറണാകുളം റൂട്ടില്‍ സർവീസ് നടത്തുന്ന ശ്രീഅയ്യപ്പൻ എന്ന ബസാണ് മോഷ്ടിച്ച് കടത്തിയത്. ശനിയാഴ്ച രാത്രിയില്‍ സർവീസ് അവസാനിപ്പിച്ച് കുന്നപ്പിള്ളിയിലെ പെട്രോള്‍പമ്പില്‍ നിർത്തിയിട്ടിരുന്ന ബസ് ഞായറാഴ്ച രാവിലെ ആറിന് സർവീസ് ആരംഭിക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണംപോയ വിവരം അറിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് വെള്ളൂർ പോലീസില്‍ ഉടമയും ജീവനക്കാരും ചേർന്ന് പരാതി നല്‍കുകയായിരുന്നു.
മോഷ്ടിച്ച ബസുമായി മൂവാറ്റുപുഴയില്‍ എത്തിയ പ്രതി അവിടത്തെ ഒരു പെട്രോള്‍പമ്പിന് സമീപം വാഹനം ഉപേക്ഷിച്ചു.
അവിടെ പാർക്ക് ചെയ്തിരുന്ന മറ്റൊരു ബസിലെ കണ്ടക്ടറുടെ ആറായിരം രൂപയും മൊബൈല്‍ ഫോണുമടങ്ങിയ ബാഗ് മോഷ്ടിച്ച് രാഹുല്‍ കടന്നുകളഞ്ഞു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൂവാറ്റുപുഴയിലെ ഒരു ബാറില്‍നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
പെരുവയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന രാഹുല്‍ മറ്റൊരു സ്വകാര്യ ബസിലെ ഡ്രൈവറാണ്.



