video
play-sharp-fill

മിനിമം ചാർജ് വർദ്ധിപ്പിക്കാൻ ധാരണ ; സ്വകാര്യ ബസ് സമരം പിൻവലിച്ചു

മിനിമം ചാർജ് വർദ്ധിപ്പിക്കാൻ ധാരണ ; സ്വകാര്യ ബസ് സമരം പിൻവലിച്ചു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം :സ്വകാര്യബസ്സുകൾ നാളെ നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി ബസ്സുടമകൾ നടത്തിയ ചർച്ച വിജയം കണ്ടതോടെയാണ് പണിമുടക്ക് പിൻവലിച്ചത്.

ഇന്ധന വില വർധനവ് പരിഗണിച്ച് മിനിമം ബസ് ചാർജ് 10 രൂപയാക്കുക, മിനിമം ചാർജിൽ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയായി വർധിപ്പിക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിനിമം ചാർജ് വർധിപ്പിക്കണമെന്ന ബസ്സുടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി യോഗത്തിൽ ഉറപ്പുനൽകി.

ഈ മാസം 20 നകം ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്ന് ബസ്സുടമകൾ ആവശ്യപ്പെട്ടു. അല്ലെങ്കിൽ 21 മുതൽ ബസ് സമരം ആരംഭിക്കുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചിട്ടുണ്ട്.