video
play-sharp-fill
നിരക്ക് വർധനവ് അടക്കം ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ അനിശ്ചിത കാല സമരത്തിലേയ്ക്ക്:പ്രശ്‌ന പരിഹാരത്തിന് ഗതാഗത മന്ത്രിയുമായി ചർച്ച തിങ്കളാഴ്ച

നിരക്ക് വർധനവ് അടക്കം ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ അനിശ്ചിത കാല സമരത്തിലേയ്ക്ക്:പ്രശ്‌ന പരിഹാരത്തിന് ഗതാഗത മന്ത്രിയുമായി ചർച്ച തിങ്കളാഴ്ച

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഡീസലിന്റെ വില വർദ്ധനയ്ക്കും വാഹന സർവീസിന്റെ ചിലവ് വർധിച്ചതിനും പിന്നാലെ സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. അവശ്യ സാധനങ്ങളുടെ വിലയ്ക്കു പിന്നാലെയാണ് ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസ് ഉടമകൾ രംഗത്ത് എത്തിയിരിക്കുന്നത്. ഈ ആവശ്യത്തിൽ ബസ് ജീവനക്കാരുമായി മന്ത്രി എ.കെ ശശീന്ദ്രൻ തിങ്കളാഴ്ച ചർച്ച നടത്തും.

നവംബർ 22 മുതൽ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് ബസുടമകളുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ ചർച്ച നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭയിലാണ് ചർച്ച നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 22 മുതലാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മിനിമം നിരക്ക് പത്തു രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാർത്ഥികളുടെ മിനിമം നിരക്ക് 5 രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.

ആവശ്യങ്ങൾ പഠിക്കാൻ കഴിഞ്ഞവർഷം സർക്കാർ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമലതപ്പെടുത്തിയെങ്കിലും തുടർ നടപടി ഇല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചത്.