play-sharp-fill
കെഎസ്ആർടിസി ജീവനക്കാർക്ക് കട്ടപ്പണിയുമായി ഹൈക്കോടതി: ചൊവ്വാഴ്ച വരെ സമരം നടത്തിപ്പോകരുത്; സമരം നടത്തിയാൽ എല്ലാം അകത്താകും

കെഎസ്ആർടിസി ജീവനക്കാർക്ക് കട്ടപ്പണിയുമായി ഹൈക്കോടതി: ചൊവ്വാഴ്ച വരെ സമരം നടത്തിപ്പോകരുത്; സമരം നടത്തിയാൽ എല്ലാം അകത്താകും

സ്വന്തം ലേഖകൻ

കൊച്ചി: കെഎസ്ആർടിസി മാനേജ്‌മെന്റനെയും യാത്രക്കാരെയും ജീവനക്കാരെയും മുൾ മുനയിൽ നിർത്തിയ തൊഴിലാളികളെ ഭീഷണിപ്പെടുത്തി ഹൈക്കോടതി. ജീവനക്കാർ സമരത്തിൽ നിന്നു പിന്മാറിയില്ലെങ്കിലുള്ള പ്രത്യാഘാതം ഓർമ്മിപ്പിച്ച കോടതി ചൊവ്വാഴ്ച വരെ സമരം പാടില്ലെന്ന കർശന നിർദേശവും നൽകി.
ബുധനാഴ്ച അർധരാത്രി മുതൽ നടത്താനിരുന്ന അനിശ്ചിതകാലപണിമുടക്ക് ഹൈക്കോടതി തടഞ്ഞു. വീണ്ടും ഒത്തുതീർപ്പ് ചർച്ചകളിൽ പങ്കെടുക്കാനും കോടതി നിർദ്ദേശിച്ചു. കൂടാതെ ഉച്ചക്ക് ശേഷം വാദം കേട്ട കോടതി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിക്ക് എതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.

ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചർച്ച നടത്തുന്നത്. ഒത്തു തീർപ്പ് ചർച്ച ഇത്രയും വൈകിയതെന്താണ്. തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്താണെന്ന് ചോദിച്ചറിയാൻ എംഡിക്ക് ബാധ്യതയില്ലെയെന്നും ഹൈക്കോടതി തച്ചങ്കരിയോട് ചോദിച്ചു. പ്രശ്നപരിഹാരത്തിൽ എംഡിയുടെ നിലപാട് ശരിയല്ല. തൊഴിലാളികൾക്ക് പ്രശ്നം പരിഹരിച്ചു തരണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റിനെ സമീപിക്കാനേ കഴിയൂ. ചർച്ചയ്ക്ക് വേദി ഒരുക്കേണ്ടതും വിഷയമെന്തെന്ന് അന്വേഷിച്ച് പരിഹാരമുണ്ടാക്കേണ്ടതും മാനേജ്മെന്റാണെന്നും കോടതി നിരീക്ഷിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ചർച്ചയിൽ പങ്കെടുക്കാൻ തൊഴിലാളി യൂണിയനുകളോട് നിർദേശിച്ച ഹൈക്കോടതി നാളെ മുതൽ ചർച്ച വീണ്ടും നടത്താനും സർക്കാരിനോട് ആവശ്യപ്പെട്ടു. കേസ് ഇനി ചൊവ്വാഴ്ച പരിഗണിക്കും.കെഎസ്ആർടിസിയിലെ പണിമുടക്കിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയുടെ വിമർശനം.