video
play-sharp-fill

യാത്രക്കാരെല്ലാം ഇറങ്ങിയില്ലേ; ഇനി ഞാൻ പറയുന്നിടത്തേയ്ക്ക് വണ്ടി വിടൂ; കാർ യാത്രക്കാരനെതിരെ വധ ഭീഷണി മുഴക്കിയ സ്വകാര്യ ബസ് സിനിമാ സ്റ്റൈലിൽ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു; കാറിൽ മനപൂർവം ഇടിപ്പിച്ച ബസിന്റെ ലൈസൻസ് റദ്ദാക്കും; തേർഡ് ഐ ബിഗ് ഇംപാക്ട്

യാത്രക്കാരെല്ലാം ഇറങ്ങിയില്ലേ; ഇനി ഞാൻ പറയുന്നിടത്തേയ്ക്ക് വണ്ടി വിടൂ; കാർ യാത്രക്കാരനെതിരെ വധ ഭീഷണി മുഴക്കിയ സ്വകാര്യ ബസ് സിനിമാ സ്റ്റൈലിൽ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു; കാറിൽ മനപൂർവം ഇടിപ്പിച്ച ബസിന്റെ ലൈസൻസ് റദ്ദാക്കും; തേർഡ് ഐ ബിഗ് ഇംപാക്ട്

Spread the love
തേർഡ് ഐ ബ്യൂറോ
കോട്ടയം: കാർ യാത്രക്കാരനെ നടുറോഡിൽ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ട സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് സാഹസികമായി പിടികൂടി. വേഷം മാറി സ്വകാര്യ ബസിൽ യാത്രക്കാരനായി കയറിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.ബി ജയചന്ദ്രനാണ് സ്വകാര്യ ബസിനെ കയ്യോടെ കസ്റ്റഡിയിൽ എടുത്തത്. കഞ്ഞിക്കുഴി മുതൽ നാഗമ്പടം ബസ് സ്റ്റാൻഡ് വരെ അമിത വേഗത്തിൽ അശ്രദ്ധമായും അപകടകരമായും പാഞ്ഞ ബസിന്റെ റോഡിലെ വീര്യം മുഴുവനും കണ്ട ശേഷമാണ് എം.വി.ഐ ബസിനെ കസ്റ്റഡിയിൽ എടുത്തത്.
വ്യാഴാഴ്ച രാവിലെ 10.45 ന് ബസേലിയസ് കോളേജിനു മുന്നിലെ സിഗ്നൽ ലൈറ്റിൽ നിർത്തിയിട്ടിരുന്ന കഞ്ഞിക്കുഴി സ്വദേശിയുടെ ഇന്നോവ കാറിനു പിന്നിൽ ഇടിപ്പിച്ച ബസാണ് കാർ ഉടമയുടെ പരാതിയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടിച്ചെടുത്തത്.  എരുമേലി – കറുകച്ചാൽ റൂട്ടിൽ സർവീസ് നടത്തുന്ന സോണീസ് ബസാണ് മോട്ടോർ വാഹന വകുപ്പ് സംഘം പിടിച്ചെടുത്തത്.
വെള്ളിയാഴ്ച രാവിലെ ഒൻപത് മണി മുതൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.ബി ജയചന്ദ്രൻ കഞ്ഞിക്കുഴിയിൽ മഫ്തിയിൽ കാത്തു നിൽക്കുകയായിരുന്നു. പത്തു മണിയോടെ സോണീസ് ബസ് കഞ്ഞിക്കുഴിയിലൂടെ പാഞ്ഞ് എത്തി. അമിത വേഗത്തിൽ എത്തിയ ബസ് കണ്ട് യാത്രക്കാരനെന്ന ഭാവത്തിൽ എം.വി.ഐ കൈകാട്ടി. ഇതോടെ മീറ്ററുകൾ ദൂരെ മാറി ബസ് നിർത്തി. ബസിനുള്ളിൽ കയറിയ ജയചന്ദ്രൻ നാഗമ്പടത്തേയ്ക്ക് ടിക്കറ്റും എടുത്തു. അമിത വേഗത്തിൽ ഗതാഗത നിയമങ്ങളെല്ലാം ലംഘിച്ചായിരുന്നു സ്വകാര്യ ബസിന്റെ പാച്ചിൽ. കഞ്ഞിക്കുഴി മുതൽ നാഗമ്പടം വരെ പായുന്നതിനിടെ ഗതാഗത നിയമങ്ങളെല്ലാം ലംഘിച്ചായിരുന്നു ബസിന്റെ പാച്ചിൽ. നടുറോഡിൽ നിർത്തി യാത്രക്കാരെ കയറ്റുകയും, ഇറക്കുകയും ചെയ്ത ബസ്, പലപ്പോഴും അമിത വേഗത്തിലാണ് നഗരത്തിലൂടെ പാഞ്ഞത്.
ബസ് നാഗമ്പടത്ത് എത്തിയ ശേഷം, യാത്രക്കാരെ മുഴുവനും ഇറക്കിക്കഴിഞ്ഞതോടെ എം.വി.ഐ തന്റെ തിരിച്ചറിയൽ കാർഡ് കാട്ടി. ഇനി വാഹനം താൻ പറയുന്ന റൂട്ടിലേയ്ക്ക് ഓടിക്കണമെന്നായിരുന്നു എം.വി.ഐയുടെ നിർദേശം. ഇത് അനുസരിച്ച് ബസ് നേരെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്ക് എ്ത്തിച്ചു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ ബസ് കസ്റ്റഡിയിൽ എടുക്കാൻ മോട്ടോർ വാഹന വകുപ്പ് അധികൃതർ പൊലീസിനു നിർദേശം നൽകി. കാർ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബസിനെതിരെ പെർമിറ്റ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
കോട്ടയം ആർ.ടി.ഒ വി.എം ചാക്കോയുടെ നിർദേശപ്രകാരമാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.  ബസിന്റെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെന്റ് ചെയ്യുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്.