video
play-sharp-fill

നവംബർ 15ന് പണിമുടക്കെന്ന് ബസുടമകൾ

നവംബർ 15ന് പണിമുടക്കെന്ന് ബസുടമകൾ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സ്വകാര്യബസുടമകൾ നവംബർ 15ന് സംസ്ഥാനത്ത് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. അന്ന് സ്വകാര്യബസുകൾ സർവീസ് നടത്തില്ലെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാർഥികളുടേതടക്കം യാത്രാനിരക്ക് വർധിപ്പിക്കുക, എല്ലാ സൗജന്യയാത്രകളും നിർത്തലാക്കുക, സ്റ്റേജ് ക്യാരേജുകളുടെ കാലപരിധി 15 വർഷത്തിൽനിന്ന് 20 വർഷമാക്കുക, ഡീസലിന് വിൽപ്പനനികുതി ഓഴിവാക്കുകയോ സബ്സിഡി അനുവദിക്കുകയോ ചെയ്യുക, സ്വകാര്യ-കെഎസ്ആർടിസി ബസുകൾ തമ്മിൽ മത്സരം ഒഴിവാക്കാൻ ഗതാഗതനയം രൂപീകരിക്കുക, റോഡ് ടാക്സ് കുറയ്ക്കുക, ബസുടമകൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചനാ പണിമുടക്ക്.