play-sharp-fill
ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികളെ തെരെഞ്ഞെടുത്തു

സ്വന്തം ലേഖകൻ

ആറ്റിങ്ങൽ: കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ തിരുവവന്തപുരം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനം ഓർഗനൈനേഷൻ സംസ്ഥാന പ്രസിഡന്റ് പി .കെ മൂസ ഉത്ഘാടനം ചെയ്തു. സമ്മേളനത്തിൽ വച്ച് തിരുവനന്തപുരം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . സലിം (പ്രസിഡന്റ്),സുധീർ (സെക്രട്ടറി),വൈസ് പ്രസിഡന്റുമാരായി ഷാജഹാൻ, സന്തോഷ് കൃഷ്ണ, ജോയിന്റ് സെക്രട്ടറിമാരായി ഷിബു, രാജീവ് എന്നിവരെ ഓർഗനൈസേഷൻ ഭാരവാഹികളായും തെരെഞ്ഞെടുത്തു.