സ്റ്റോപ്പിൽ ബസ് നിർത്താത്തത് ചോദ്യം ചെയ്തു: വയോധികനെ 17കാരൻ കണ്ടക്ടർ അസഭ്യം പറഞ്ഞ് തലയ്ക്കടിച്ച് വീഴ്ത്തി; കണ്ടക്ടർ പോലീസ് കസ്റ്റഡിയിൽ

സ്റ്റോപ്പിൽ ബസ് നിർത്താത്തത് ചോദ്യം ചെയ്തു: വയോധികനെ 17കാരൻ കണ്ടക്ടർ അസഭ്യം പറഞ്ഞ് തലയ്ക്കടിച്ച് വീഴ്ത്തി; കണ്ടക്ടർ പോലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

അഞ്ചൽ: കൊല്ലം അഞ്ചലിൽ ബസ് സ്റ്റോപ്പിൽ നിർത്താത്തത് ചോദ്യം ചെയ്തതിന് യാത്രക്കാരനായ 65കാരനെ മർദ്ദിച്ച കേസില്‍ പതിനേഴുകാരനായ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റിൽ. കൊച്ചുകുരുവിക്കോണം സ്വദേശി വാസുദേവനാണ് (65) മർദ്ദനമേറ്റത്. കണ്ടക്ടറായ യുവാവ് വാസുദേവനെ അസഭ്യം പറഞ്ഞ് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

പുനലൂരിൽ നിന്നും അഞ്ചലിലേക്കുള്ള ഉപാസന ബസില്‍ വച്ചാണ് യാത്രക്കാരന് ദുരനുഭവമുണ്ടായത്. ഈസ്റ്റ് സ്കൂൾ ബസ് സ്റ്റോപ്പിലാണ് വാസുദേവന് ഇറങ്ങേണ്ടിയിരുന്നു. ബസ് സ്റ്റോപ്പിലെത്തിയപ്പോൾ നിർത്താൻ വാസുദേവൻ ആവശ്യപ്പെട്ടു. എന്നാൽ കണ്ടക്ടർ ഇത് കേട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റോപ്പിൽ നിന്ന് കുറച്ച് മാറിയാണ് ബസ് നിർത്തിയത്. ഇത് വാസുദേവൻ ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണം. വാസുദേവനെ അസഭ്യം പറഞ്ഞ കണ്ടക്ടർ ബസിൽ നിന്നും ഇറങ്ങിയശേഷം പിന്നിലൂടെ വന്ന് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്കും കൈയ്ക്കും നടുവിനും പരിക്കേറ്റ വാസുദേവനെ അഞ്ചൽ സർക്കാർ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. കണ്ടക്ടറെ കസ്റ്റഡിയിലെടുത്ത അഞ്ചൽ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.