video
play-sharp-fill

സ്‌കൂൾ ബസിന് തീ പിടിച്ചു കത്തി: അപകടം ഒഴിവായത് തലനാരിഴയ്ക്ക

സ്‌കൂൾ ബസിന് തീ പിടിച്ചു കത്തി: അപകടം ഒഴിവായത് തലനാരിഴയ്ക്ക

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സ്‌കൂൾ കുട്ടികളെ ഇറക്കിയ ശേഷം മടങ്ങിയ ബസിന് തീ പിടിച്ചു കത്തി നശിച്ചു. കുട്ടികളെ ഇറക്കിയ ശേഷം മടങ്ങി മീറ്ററുകൾക്കുള്ളിലാണ് തീപിടുത്തം ഉണ്ടായി വണ്ടി കത്തി നശിച്ചത്.

സംഭവത്തിൽ ആർക്കും പരിക്കില്ല. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ വെള്ളൂർ പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. കാരിക്കോട് ഫ.ഗീവർഗീസ് മെമ്മോറിയൽ ഹൈസ് സ്‌കൂളിന്റെ ബസിനാണ് തീ പിടിച്ചത്. ഓടിക്കൊണ്ടിരുന്ന ബസ് പെട്ടെന്ന് നിൽക്കുകയും എൻജിന്റെ ഭാഗത്ത് തീയും പുകയും ഉയരുകയും തീ പിടിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് പൂർണ്ണമായും കത്തിനശിച്ചു. ഉടൻ തന്നെ ഡ്രൈവർ വട്ടക്കാട്ടിൽ സജീവനും, സഹായി ബിന്ദുവും വണ്ടിയിൽ നിന്നും അതിവേഗം പുറത്ത് ചാടിയതിനാൽ അപകടം ഒഴിവായി. ഇലക്ട്രിക് ഷോർട്ടാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കടുത്തുരുത്തിയിൽ നിന്നും, വൈക്കത്തുനിന്നും എത്തിയ ഫയർഫോഴ്‌സാണ് തീ അണച്ചത്.