
മകളോട് അപമര്യാദയായി പെരുമാറിയ ബസ് ഡ്രൈവറുടെ മുഖത്ത് അമ്മ ചെരുപ്പൂരി അടിച്ചു ; പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി
അടിമാലി: മകളോട് അപമര്യാദയായി സംസാരിച്ച ബസ് ഡ്രൈവറുടെ മുഖത്ത് അമ്മ ചെരുപ്പൂരി അടിച്ചു. പരിക്കേറ്റ് ബസ് ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. അടിമാലി സ്വകാര്യ ബസ് സ്‌റ്റാന്‍ഡില്‍ വച്ചായിരുന്നു സംഭവം. അടിമാലി-കുഞ്ചിത്തണ്ണി റൂട്ടില്‍ പതിവായി യാത്ര ചെയ്യുന്ന മകളോട് ഡ്രൈവര്‍ മോശമായി സംസാരിച്ചുവെന്നാണ് അമ്മ പറയുന്നത്.
ബസ് സ്‌റ്റാന്‍ഡിലെത്തിയെ അമ്മ ഡ്രൈവറോട് കാര്യം ചോദിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനെത്തുടർന്ന് വീട്ടമ്മ കാലില്‍ കിടന്ന ചെരിപ്പൂരി ഡ്രൈവറുടെ മുഖത്തടിക്കുകയായിരുന്നു. ഇതോടെ ഇയാള്‍ തിരികെ ആക്രമിച്ചു. യാത്രക്കാരും നാട്ടുകാരും കൂടിയതോടെ പോലീസ് സ്ഥലത്തെത്തി.
പിന്നീട് ഇരുകൂട്ടരേയും പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ഇരു കൂട്ടര്‍ക്കും പരാതിയില്ലെന്ന് എഴുതി നല്‍കിയതോടെ പ്രശ്‌നം പരിഹരിച്ചു. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പരാതിയില്ലെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസവും ബസില്‍ യാത്ര ചെയ്യുന്ന സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികള്‍ ഇറങ്ങുന്ന സ്‌റ്റോപ്പുകള്‍ തമ്മില്‍ നൂറു മീറ്റര്‍ അകലം മാത്രമെയുള്ളൂ. രണ്ടുപേരുടെയും സൗകര്യത്തിനായി സ്‌റ്റോപ്പുകളുടെ മധ്യത്തില്‍ ബസ് നിര്‍ത്തി പെണ്‍കുട്ടികളെ ഇറക്കിവിട്ടത് ഇവരില്‍ ഒരാള്‍ക്ക് ഇഷ്‌ടമായില്ല. ഇതേ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് പ്രശ്‌നത്തിനു കാരണമെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്നും ബസ് ജീവനക്കാര്‍ പറയുന്നു.