മഹാരാഷ്ട്രയിലെ ബുൽദാനയിൽ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബസിന് തീ പിടിച്ചു : 25 പേർ വെന്തുമരിച്ചു , 8 പേര്‍ക്ക് ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാനയിൽ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബസിന് തീ പിടിച്ചു. അപകടത്തില്‍ 25 പേർ വെന്തു മരിച്ചു. 8 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. സമൃദ്ധി എക്പ്രസ് ഹൈവേയിലാണ് അപകടം ഉണ്ടായത്. നാഗ്പൂരിൽ നിന്ന് പൂനെയിലേക്ക് വരികയായിരുന്നു ബസ് ആണ് അപകടത്തില്‍ പെട്ടത്.

33 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡോറിന്റെ വശത്തേക്കാണ് ബസ് മറിഞ്ഞത്. അതുകൊണ്ട് യാത്രക്കാർക്ക് ബസ്സിൽ കുടുങ്ങിപ്പോയി. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group