video
play-sharp-fill

ബസ് കണ്ടക്ടറെ ചെരുപ്പൂരിയടിച്ചും കണ്ണിൽ മുളകുപൊടിയെറിഞ്ഞും രണ്ട് വർഷം കൊണ്ട്‌നടന്ന പകവീട്ടി യുവതി

ബസ് കണ്ടക്ടറെ ചെരുപ്പൂരിയടിച്ചും കണ്ണിൽ മുളകുപൊടിയെറിഞ്ഞും രണ്ട് വർഷം കൊണ്ട്‌നടന്ന പകവീട്ടി യുവതി

Spread the love

സ്വന്തം ലേഖിക

മഞ്ചേരി : സ്വകാര്യ ബസിലെ കണ്ടക്ടറോടുള്ള രണ്ട് വർഷത്തോളം നീണ്ട പ്രതികാരം വീട്ടി യുവതി. ഇതോടെ ബസിന്റെ ട്രിപ്പ് മുടങ്ങുകയും ചെയ്തു. ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച രാവിലെ 11ന് ആണു സംഭവം.

40 കാരി കണ്ടക്ടറെ ചെരിപ്പൂരി അടിച്ച ശേഷം കണ്ണിലേക്ക് മുളകുപൊടി എറിയുകയായിരുന്നു. മഞ്ചേരി- വഴിക്കടവ് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറെയാണ് യുവതി ആക്രമിച്ചത്. സ്ഥലത്തെത്തിയ പോലീസ് കണ്ടക്ടറെ ആശുപത്രിയിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്ത ശേഷം യുവതിയെ കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2 വർഷം മുൻപു ബസിൽ കയറിയപ്പോൾ അശ്ലീല വാക്കുകൾ പറഞ്ഞതാണ് യുവതിയ്ക്ക് കണ്ടക്ടറോട് പ്രതികാരത്തിനുള്ള കാരണം.തനിക്കുണ്ടായ ദുരനുഭവത്തിന് പ്രതികാരം വീട്ടാൻ അവസരം കിട്ടിയത് രണ്ട് വർഷത്തിന് ശേഷമാണെന്നു പറയപ്പെടുന്നു. ചികിത്സയ്ക്ക് ശേഷം കണ്ടക്ടർ ആശുപത്രി വിട്ടു. ആർക്കും പരാതിയില്ലാത്തതിനാൽ യുവതിക്കെതിരെ പോലീസ് കേസെടുത്തില്ല.

Tags :