video
play-sharp-fill

സ്വകാര്യ ബസില്‍ വെച്ച്‌ സ്വര്‍ണമാല മോഷ്ടിക്കാൻ ശ്രമം; രണ്ട് തമിഴ്‌നാട് സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തു

സ്വകാര്യ ബസില്‍ വെച്ച്‌ സ്വര്‍ണമാല മോഷ്ടിക്കാൻ ശ്രമം; രണ്ട് തമിഴ്‌നാട് സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖിക

കൊച്ചി: സ്വകാര്യ ബസില്‍ വെച്ച്‌ സ്വര്‍ണമാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനികളായ രണ്ട് യുവതികള്‍ പിടിയില്‍.

എറണാങ്കുളം ഫോര്‍ട്ട് കൊച്ചി – കുമ്പളങ്ങി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ വെച്ചാണ് യുവതികള്‍ മാല മോഷ്ടിക്കാൻ ശ്രമിച്ചത്. രഞ്ജിനി, മഹാലക്ഷ്മി എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പെരുമ്പടപ്പ് സ്വദേശിനിയുടെ മൂന്ന് പവൻ വരുന്ന സ്വര്‍ണ മാലയാണ് പ്രതികള്‍ മോഷ്ടിക്കാൻ ശ്രമിച്ചത്.

മോഷണം തിരിച്ചറിഞ്ഞതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇവരെ പിടികൂടിയത്. കോടതിയിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.