
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: മിനി കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്ക്. ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേരുടെ നില ഗുരുതരമാണ്.
തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം തലോറിൽ ആണ് സംഭവം.തൃശ്ശൂർ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട മിനി കണ്ടെയ്‌നര്‍ ലോറിക്കു പിറകില്‍ മിനി ബസ് കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. കേടായി കിടന്ന ലോറിക്കു പിറകിൽ ബസ് വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം.
പുതുക്കാട് നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് ബസിന്റെ ക്യാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ രക്ഷപ്പെടുത്തിയത്.