
ചെന്നൈ: നിർത്തിയിട്ട ബസിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.
ജ്വല്ലറി ഷോപ്പ് ഉടമയും 2 പെൺമക്കളുമടക്കം അഞ്ച് പേരാണ് മരിച്ചത്. തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലേക്കാണ് പിന്നാലെയെത്തിയ കാർ പാഞ്ഞുകയറിയത്.
യാത്രക്കാരിക്ക് ഛർദ്ദിക്കാൻ വേണ്ടി ബസ് നിർത്തിയപ്പോഴാണ് പിന്നിൽ വന്ന കാർ ബസിലേക്ക് ഇടിച്ചുകയറിയത്. ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർ ഡ്രൈവറും മരിച്ച ജ്വല്ലറി ഷോപ്പ് ഉടമയുടെ ഭാര്യയും പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അപകടത്തിൽ കാർ പൂർണമായും തകർന്നു







