കോഴിക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
കോഴിക്കോട്: കോഴിക്കോട് മാവൂർ കൽപ്പള്ളിയിൽ സ്വകാര്യ ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ
ഗുരുതര പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
സ്കൂട്ടർ യാത്രികനായ മാവൂർ സ്വദേശി അർജുൻ സുധീർ (37) ആണ് മരിച്ചത്. രാവിലെ പത്തോടെയായിരുന്നു സംഭവം.
അപകടത്തിൽ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ ബസിലുണ്ടായിരുന്ന പത്തിലേറെ പേർക്കും പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് നിന്ന് മാവൂരിലേക്ക് പോകുകയായിരുന്നു ബസ്.
Third Eye News Live
0
Tags :