video
play-sharp-fill

ഹെൽമെറ്റ് ധരിച്ചിട്ടും  ജീവൻ രക്ഷിക്കാനായില്ല: കോട്ടയം ബേക്കർ ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; മരിച്ചത് ഏറ്റുമാനൂർ സ്വദേശി ; ബസിനടിയിൽപ്പെട്ട ബൈക്ക് മീറ്ററുകളോളം വലിച്ചിഴച്ചു,  എം.സി റോഡിൽ വൻ ഗതാഗതക്കുരുക്ക്

ഹെൽമെറ്റ് ധരിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല: കോട്ടയം ബേക്കർ ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; മരിച്ചത് ഏറ്റുമാനൂർ സ്വദേശി ; ബസിനടിയിൽപ്പെട്ട ബൈക്ക് മീറ്ററുകളോളം വലിച്ചിഴച്ചു, എം.സി റോഡിൽ വൻ ഗതാഗതക്കുരുക്ക്

Spread the love

 

വിവേക് ജി.കെ

കോട്ടയം : നഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബേക്കർ ജംഗ്ഷനിൽ നിന്നും നാഗമ്പടത്തേക്കുള്ള ഇറക്കമിറങ്ങുന്നതിനിടെ വരി തെറ്റിച്ച് അമിത വേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് യുവാവ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. രണ്ട് മീറ്ററോളം യുവാവിനെയും ബൈക്കിനെയും വലിച്ചിഴച്ച് കൊണ്ടുപോയ ശേഷമാണ് ബസ് നിന്നത്. ഇയാളുടെ ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങൾ കയറി ഇറങ്ങി. സംഭവസ്ഥലത്ത് വച്ചുതന്നെ യുവാവ് മരിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.50തോടെ എം.സി റോഡിൽ നിന്നും നാഗമ്പടത്തേക്ക് വരുന്ന വഴിയിൽ വൈ.ഡബ്ല്യൂ.സി.എയ്ക്ക് മുന്നിലായിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് അമിത വേഗത്തിൽ ഇറക്കമിറങ്ങി എത്തുകയായിരുന്നു. ഈ സമയത്ത് മറ്റൊരു വാഹനത്തെ മറികടന്ന ബസ് എതിർ ദിശയിൽ നിന്നും എത്തിയ ബൈക്ക്‌ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയേറ്റ് അടിയിൽ കുടുങ്ങിയ ബൈക്കുമായി ബസ് മീറ്ററുകളോളം മുന്നോട്ട് നീങ്ങി. ബസിന്റെ മുൻ ചക്രങ്ങൾ യുവാവിന്റെ തലയിലൂടെ കയറി ഇറങ്ങി. തൽക്ഷണം തന്നെ യുവാവ് മരിച്ചു. കൺട്രോൾ റൂം പൊലീസ് സംഘം എത്തി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തെതുടർന്ന് ഇരു വാഹനങ്ങളും റോഡിന് നടുവിൽ കിടന്നതോടെ എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അപകടവിവരമറിഞ്ഞ് പ്രതിഷേധവുമായി നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. സംഘർഷ സാധ്യതയിലേക്ക് പോയയ സ്ഥിതി പൊലീസെത്തിയാണ് നിയന്ത്രവിധേയമാക്കിയത്. റോഡിൽ ചിതറികിടന്ന് ശരീരവശിഷ്ടങ്ങളും രക്തവും അഗ്നിരക്ഷാ സേനാ അധികൃതർ കഴുകി വൃത്തിയാക്കി. മൃതദേഹം ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group