video
play-sharp-fill
തൃശ്ശൂരിൽ നിന്ന് വേളാങ്കണ്ണിക്ക് പോയ ബസ് മറിഞ്ഞ് അപകടം; മൂന്ന് മരണം; 40 പേർക്ക് പരിക്ക്..! ബസിലുണ്ടായിരുന്നത് 51 പേർ;  ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം

തൃശ്ശൂരിൽ നിന്ന് വേളാങ്കണ്ണിക്ക് പോയ ബസ് മറിഞ്ഞ് അപകടം; മൂന്ന് മരണം; 40 പേർക്ക് പരിക്ക്..! ബസിലുണ്ടായിരുന്നത് 51 പേർ; ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ

തൃശൂർ: തൃശ്ശൂരിൽ നിന്ന് വേളാങ്കണ്ണിക്ക് പോയ ബസ് മറിഞ്ഞ് അപകടം.3 പേർ മരിച്ചു.40 പേർക്ക് പരിക്കുണ്ട്. നെല്ലിക്കുന്ന് സ്വദേശി ലില്ലി (60) റയോണ്‍ (8) എന്നിവരാണ് മരിച്ചവരിൽ രണ്ടുപേർ.

ഇന്ന് പുലർച്ചെ നാലരയോടെ ആണ് അപകടം നടന്നതെന്നാണ് വിവരം. അപകട സമയത്ത് ബസ്സിനുള്ളിൽ 51 യാത്രക്കാർ ഉണ്ടായിരുന്നു.
തമിഴ്നാട്ടിലെ മന്നാർകുടിയിൽ വളവ് തിരിയുന്നതിനിടെ ബസ് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകട സമയത്ത് ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

ഒരു ബസ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പട്ടിക്കാടുള്ള കെ വി ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

Tags :