play-sharp-fill
പാമ്പാടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; 23 പേർക്ക് പരിക്ക്

പാമ്പാടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; 23 പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

പാമ്പാടി: ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ കെ എസ്ആർടിസി ബസ് കുഴിയിലേയ്ക്ക് മറിഞ്ഞ് 23 യാത്രക്കാർക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്ന് കുമളിയിലേയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് വേണാട് ബസാണ് അപകടത്തിൽപ്പെട്ടത്.


കെ കെ റോഡിൽ പാമ്പാടി നെടുംകുഴിക്ക് സമീപം ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. ബസ് പകുതിയിലേറെ യാത്രക്കാരുമായി കുമളി ഭാഗത്തേയ്ക്ക് പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം സമീപത്തെ ബാറിൽ നിന്നും ഇടവഴിയിലേയ്ക്ക് ഓട്ടോറിക്ഷ പാഞ്ഞു വന്നു. ഈ ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയപ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്.

പാമ്പാടി സി ഐ യു ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസും അഗ്നി ശമന സേനയും സ്ഥലത്തുണ്ട്. പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.