video
play-sharp-fill

ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; ആളപായം ഒഴിവായത് തലനാരിഴയ്ക്ക്

ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; ആളപായം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love

 

സ്വന്തം ലേഖകൻ

കുന്നത്തൂർ : വീട്ടിൽ ഉപയോഗിച്ചു കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. പഴയ സിലിണ്ടറിൽ ഗ്യാസ് തീർന്നതിനെ തുടർന്ന് പുതിയ സിലിണ്ടർ കണക്ട് ചെയ്ത ശേഷം അടുപ്പ് കത്തിക്കാൻ തുടങ്ങുന്നതിനിടയിലാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കുന്നത്തൂർ പനന്തോപ്പ് മാടൻനട ചന്ദന ഭവനത്തിൽ മുരളീധരന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് അടുപ്പ് കത്തിക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ചത്. മുരളീധരന്റെ ഭാര്യ ഗിരിജയും മക്കളും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു.

സിലിണ്ടർ പൊട്ടിത്തെറിച്ച ഉടൻ തന്നെ ഗിരിജയും മക്കളും പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. അതിനാൽ ആളപായം ഉണ്ടായില്ല. എന്നാൽ വീടിനും വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ശാസ്താംകോട്ടയിൽ നിന്ന് അഗ്‌നിശമന സേനയെത്തിയാണ് സിലിണ്ടർ നിർവീര്യമാക്കിയത്‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group