
നെടുങ്കണ്ടത്ത് നാല്‍പതേക്കറില്‍ പുരുഷന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി ; സംഭവത്തില്‍ ദുരൂഹത ; പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകന്‍
ഇടുക്കി : നെടുങ്കണ്ടത്ത് മാവടിക്കു സമീപം നാല്‍പതേക്കറില്‍ പുരുഷന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. മാവടിയില്‍ നിന്നും കൈലാസത്തേക്കു പോകുന്ന റോഡില്‍ 150 മീറ്റര്‍ മുകളിലായുള്ള ചെങ്കുത്തായ പ്രദേശത്ത് കമ്പികെട്ടിയ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
ഈ പ്രദേശത്തുകൂടി പത്തിരിപ്പൂ ശേഖരിക്കാന്‍ എത്തിയ ആളാണ് അസ്ഥികൂടം കണ്ടത്. അസ്ഥികൂടത്തില്‍ കമ്പി കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. കൂടാതെ സമീപത്തുനിന്നും ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ ഷര്‍ട്ടും കൈലിയും മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേടുപാടുകള്‍ സംഭവിക്കാത്ത ഒരു കുടയും സമീപത്തുണ്ടായിരുന്നു. മാവടിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് അസ്ഥികൂടം കാണപ്പെട്ടത്.കൃഷിയിറക്കാതെ വര്‍ഷങ്ങളായി തരിശുകിടക്കുന്ന സ്ഥലമാണിത്.
ഈ ഭാഗം പാറക്കെട്ടുകളും കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശമായതിനാല്‍ ആളുകള്‍ ഇവിടേക്കു പോകാറില്ലായിരുന്നു. ഏകദേശം 35 ഏക്കറോളം വിസ്തൃതിയുള്ള സ്ഥലത്തുനിന്നാണ് അസ്ഥികൂടം കണ്ടത്.
സംഭവുമായി ബന്ധപ്പെട്ട് കോവിഡ് ഇന്‍ ചാര്‍ജ് ഡിവൈ.എസ്.പി ആന്റണി, നെടുങ്കണ്ടം സി.ഐ: പി.കെ ശ്രീധരന്‍, എസ്.ഐ ദിലീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പൊലീസ് സര്‍ജനും ഉന്നത ഉദ്യോഗസ്ഥരും ഇന്ന് സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തും. കൂടാതെ ഈ പ്രദേശത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.