video
play-sharp-fill
തെക്കൻ കേരളത്തിൽ അസാധാരണമായ ചുഴലിക്കാറ്റ് രൂപപ്പെടുന്നു ; നാല് ജില്ലകളിൽ റെഡ് അലേർട്ട് : ചുഴലിക്കാറ്റിനെ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി

തെക്കൻ കേരളത്തിൽ അസാധാരണമായ ചുഴലിക്കാറ്റ് രൂപപ്പെടുന്നു ; നാല് ജില്ലകളിൽ റെഡ് അലേർട്ട് : ചുഴലിക്കാറ്റിനെ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തീവ്ര ന്യൂനമർദത്തിന് പിന്നാലെ തെക്കൻ കേരളത്തിലേക്ക് എത്തുന്ന ചുഴലിക്കാറ്റിനെ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തെക്കൻ കേരളത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഡിസംബർ മൂന്നോടെ കന്യാകുമാരിയുടെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തുമെന്നാണ് മുന്നറിയിപ്പുള്ളത്. എന്നാൽ കേരളത്തിൽ കാറ്റിന്റെ ശക്തി എത്രമാത്രം ഉണ്ടാകുമെന്ന് വരും മണിക്കൂറുകളിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ംസ്ഥാനത്താവട്ടെ ചുഴലിക്കാറ്റിന് പിന്നാലെ ഉണ്ടാവുന്ന ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകളാണ് പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച അർധരാത്രി മുതൽ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനത്തിന് പൂർണ്ണമായി സർക്കാർ നിരോധനം ഏർപ്പെടുത്തിയയിട്ടുണ്ട്. നിലവിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയവരിലേക്കു വിവരം കൈമാറാനും അവരോട് ഉടനെ തന്നെ അടുത്തുള്ള സുരക്ഷിത തീരത്ത് എത്താൻ നിർദ്ദേശം നൽകാനുമുള്ള നടപടി സ്വീകരിച്ചു.

ചുഴലിക്കാറ്റിന്റെയും അതിതീവ്ര മഴയുടെയും പശ്ചാത്തലത്തിൽ ഡിസംബർ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ റെഡ് അലർട്ടുമാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 2 മുതൽ പൊതുവെ കേരളത്തിൽ മഴ ശക്തിപ്പെടുമെന്നും കുറച്ച് ദിവസം തുടരുമെന്നുമാണ് പ്രവചനം.

അതിതീവ്ര മഴ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാക്കാനുള്ള സാഹചര്യവും സൃഷ്ടിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ക്യാംപുകൾ സജ്ജമാക്കി വെക്കുന്നത് ഉൾപ്പെടെയുള്ള തയ്യാറെടുപ്പ് പ്രവർത്തികൾ പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കുവാൻ നേവിയോടും കോസ്റ്റ്ഗാർഡിനോടും കേരള തീരത്ത് നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ കടലിൽ കപ്പലുകൾ സജ്ജമാക്കി നിർത്തുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ കേരളത്തിൽ നദികളിലെ ജലനിരപ്പ് അപകടാവസ്ഥയിൽ അല്ല. അണക്കെട്ടുകളുടെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ശബരിമലയിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.