play-sharp-fill
ന്യൂനമർദ്ദം തീവ്രന്യൂനമർദമാകും ; നാളെയോടെ ബുറേവി ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂനമർദ്ദം തീവ്രന്യൂനമർദമാകും ; നാളെയോടെ ബുറേവി ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി മാറി. തീവ്ര ന്യൂനമർദം നാളെയോടെ ‘ബുറെവി’ ചുഴലിക്കാറ്റാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീവ്ര ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിൽ കനത്ത മഴക്കും സാധ്യതയുണ്ട്.

അതിനാൽ കേരള തീരത്ത് ഇന്ന് അർധ രാത്രിയോടെ മത്സ്യബന്ധനം പൂർണമായി നിരോധിച്ചിട്ടുണ്ട്..തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം 24 മണിക്കൂറിനുള്ളിൽ അതിതീവ്രന്യൂനമർദമാകും. തുടർന്ന് ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തെത്തുമെന്നാണ് പ്രവചനം. തമിഴ്‌നാട്ടിൽ കനത്ത മഴയുണ്ടാകും. കേരളത്തിൽ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച ഇടുക്കിയിൽ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശും. കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നത് ഇന്ന് രാത്രിയോടെ പൂർണമായും നിരോധിച്ചിട്ടുണ്ട്. ആഴക്കടലിൽ മത്സ്യബന്ധനത്തിനായി പോയവർ അടുത്തുള്ള തീരത്തെത്തണമെന്നും മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരത്ത് മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു. നദീതീരങ്ങളിലും അണക്കെട്ടിന് താഴെയും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ക്യാമ്പുകൾ സജ്ജമാക്കാൻ ജില്ലാ ഭരണകൂടങ്ങളോട് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.