
ചിങ്ങവനം: കുറിച്ചി മന്ദിരം കവലയിൽ ബംഗാളി യുവാവ് ലോറിയിടിച്ചു മരിച്ചു. മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം.
സംഭവത്തെ കുറിച്ച് ചിങ്ങവനം പോലീസ് പറയുന്നതിങ്ങനെ: ബംഗാളി യുവാവ് ആദ്യം റെയിൽവേ ട്രാക്കിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതുകണ്ട നാട്ടുകാർ ഇയാളെ അവിടെ നിന്നോടിച്ചുവിട്ടു. എട്ടു മണിക്ക് മുമ്പായിരുന്നു ഇത്.
അര മണിക്കൂർ കഴിഞ്ഞപ്പോൾ ഇയാൾ മന്ദിരം കവലയിലെത്തി ലോറിക്കു മുന്നിലേക്ക് ചാടുകയായിരുന്നു.അപ്പോൾ തന്നെ മരണം സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എവിടെ ജോലി ചെയ്യുന്നയാളാണന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം നടത്തിവരുന്നു.



