play-sharp-fill
ബുള്ളറ്റ് ഷോറൂം കുത്തിത്തുറന്ന് ബുളളറ്റും പണവും കവർന്ന ഇരുപതുകാരൻ പിടിയിൽ

ബുള്ളറ്റ് ഷോറൂം കുത്തിത്തുറന്ന് ബുളളറ്റും പണവും കവർന്ന ഇരുപതുകാരൻ പിടിയിൽ

 

സ്വന്തം ലേഖിക

കോഴിക്കോട്: മോട്ടോർ സൈക്കിൾ ഷോറൂം കുത്തുതുറന്ന് പണവും ബുള്ളറ്റും കവർന്ന കേസിലെ പ്രതിയെ കണ്ട് പൊലീസ് ഞെട്ടി. ഷോറും കൂത്തിത്തുറന്ന് ഒന്നര ലക്ഷം രൂപയും ബുളളറ്റും റും കവർച്ച ചെയ്തത് ഇരുപതുകാരൻ. ഫ്രാൻസിസ് റോഡിലുള്ള ബുള്ളറ്റ് ഷോറൂമിന്റെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന പുതിയ ബുള്ളറ്റും ഒന്നരലക്ഷം രൂപയും ഷൂസും ജാക്കറ്റും ബാഗും മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇപ്പോൾ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. . ഒഴൂർ കോറാട്ട് പൈനാട്ട് വീട്ടിൽ നൗഫലിനെയാണ് കുറ്റിപ്പുറം റെയിൽവെ സ്റ്റേഷൻ പരിസരത്തുനിന്ന് പോലീസ് പിടിച്ചത്.

ടൗൺ സി.ഐ എ. ഉമേഷിന്റെ നേതൃത്വത്തിൽ സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ എ.ജെ ബാബുവിന്റെ നിയന്ത്രണത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡും എസ്.ഐ ബിജിത്തും ചേർന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്ടോബറിലാണ് മോട്ടോർ സൈക്കിൾ ഷോറൂമിൽ മോഷണം നടന്നത്. സംഭവത്തിനുശേഷം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പെരിന്തൽമണ്ണയിലെ ബുള്ളറ്റ് ഷോറൂമിലും പ്രതി സമാനമായ രീതിയിൽ മോഷണം നടത്തിയിരുന്നുവെന്നും മനസിലാക്കി.

പ്രതിക്കുവേണ്ടി താനൂർ, പൊന്നാനി ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയ പോലീസ് സംഘത്തിന് പ്രതി വീട്ടിൽ എത്താറില്ലെന്ന് ബോധ്യമായി. പരപ്പനങ്ങാടി ജയിലിൽനിന്ന് ഇറങ്ങിയശേഷമാണ് പ്രതി മോഷണം നടത്തിയത്. അതിനുശേഷം ചെന്നൈയിലും ബെംഗളൂരുവിലും മദ്യത്തിനും മയക്കു മരുന്നിനും അടിമയായി ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അതിനിടെ, പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചു.

പിന്നീട് പ്രതി കുറ്റിപ്പുറത്തിന് സമീപം എത്തിയതായി അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പോലീസിന് വിവരം ലഭിച്ചു. വിശദമായി ചോദ്യം ചെയ്തപ്പോൾ ബുള്ളറ്റ് വച്ചസ്ഥലം പ്രതി പോലീസിന് കാട്ടിക്കൊടുത്തു.