play-sharp-fill
വനിതാ ബുള്ളറ്റ് ആരാധകർക്ക് സന്തോഷിക്കാം ; ഭാരം കുറഞ്ഞ മോട്ടോർസൈക്കിളുമായി റോയൽ എൻഫീൽഡ്

വനിതാ ബുള്ളറ്റ് ആരാധകർക്ക് സന്തോഷിക്കാം ; ഭാരം കുറഞ്ഞ മോട്ടോർസൈക്കിളുമായി റോയൽ എൻഫീൽഡ്

 

സ്വന്തം ലേഖകൻ

കൊച്ചി : വനിതാ ബുള്ളറ്റ് ആരാധകർക്ക് ഇനി സന്തോഷിക്കാം. ഭാരം കുറഞ്ഞ മോട്ടോർസൈക്കിളുമായി റോയൽ എൻഫീൽഡ്. ആദ്യമായി മോട്ടോർ സൈക്കിളുകൾ ഉപയോഗിക്കുന്നവരെയും വനിതകളെയും ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കം. 2020െന്റ ആദ്യപാദത്തിൽ ബൈക്കുകൾ വിപണിയിലെത്തിക്കാനാണ് റോയൽ എൻഫീൽഡിെന്റ ശ്രമം. ജെ.വൺ.സി എന്ന കോഡുനാമത്തിലാണ് റോയൽ എൻഫീൽഡ് ബൈക്കുകൾ നിർമ്മിക്കുന്നത്.

സ്‌പോർട്‌സ് ബൈക്കുകളുമായി മറ്റു ഇരുചക്ര വാഹനനിർമ്മാതാക്കൾ കളംവാഴുന്നതിനിടെയാണ് റോയൽ എൻഫീൽഡും സമാനരീതിയിലുള്ള ബൈക്കുകൾ പുറത്തിറക്കുന്നത്. 250300 സി.സി സെഗ്മെന്റിലാണ് റോയൽ എൻഫീൽഡിെന്റ കൂടുതൽ ബൈക്കുകൾ വിറ്റുപോകുന്നത്. ഈ സെഗ്മെന്റിൽ തന്നെയാവും പുതിയ മോഡലുകളും പുറത്തിറക്കുകയെന്നാണ് സൂചന. പുതിയ സീരിസിന് പിന്നാലെ തണ്ടർബേർഡിെന്റ ബി.എസ് 6 വകഭേദം റോയൽ എൻഫീൽഡ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാറ്റങ്ങളോടെ മെറ്റർ എന്ന പേരിലാവും തണ്ടർബേർഡ് എത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോയൽ എൻഫീൽഡ് കുടുംബത്തിലേക്ക് കൂടുതൽ വനിതകളെ എത്തിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഭാരം കുറഞ്ഞ മോട്ടോർ സൈക്കിളുകൾ പുറത്തിറക്കുന്നതെന്ന് റോയൽ എൻഫീൽഡ് വ്യക്തമാക്കി.