video
play-sharp-fill

കെഎസ്ആര്‍ടിസി ബസിൽ വെടിയുണ്ട ; സീറ്റിനടിയിൽ നിന്ന് യാത്രക്കാരിക്കാണ് വെടിയുണ്ട കിട്ടിയത് ; ബാലിസ്റ്റിക് വിദഗ്ദർ പരിശോധന നടത്തി

കെഎസ്ആര്‍ടിസി ബസിൽ വെടിയുണ്ട ; സീറ്റിനടിയിൽ നിന്ന് യാത്രക്കാരിക്കാണ് വെടിയുണ്ട കിട്ടിയത് ; ബാലിസ്റ്റിക് വിദഗ്ദർ പരിശോധന നടത്തി

Spread the love

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സിൽ വെടിയുണ്ട. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ബസ്സിലെ യാത്രക്കാരിക്കാണ് വെടിയുണ്ട കിട്ടിയത്. ഇത് പോലീസ് കോടതിയ്ക്ക് കൈമാറി.

ഇന്നലെ രാവിലെയാണ് പാപ്പനംകോട് ഡിപ്പോയിലേ ലോ ഫ്ളോർ ബസിന്‍റെ സീറ്റിനടിയിൽ നിന്ന് വെടിയുണ്ട യാത്രക്കാരിക്ക് കിട്ടിയത് . കാലിൽ തടഞ്ഞ ഇരുമ്പ് കഷ്ണം പരിശോധിച്ചപ്പോഴാണ് അതേ ബസിൽ ഉണ്ടായിരുന്ന പൊലീസുകാരൻ വെടിയുണ്ടയാണെന്ന് സ്ഥിരീകരിച്ചത്. 

കണ്ടക്ടര്‍ വിവരം അറിയിച്ചതിനെതിന് പിന്നാലെ കാട്ടാക്കട പൊലീസെത്തി വെടിയുണ്ട കൈപ്പറ്റി. ബാലിസ്റ്റിക് വിദഗ്ധരുടെ പരിശോധനയിൽ കേന്ദ്രസേനകൾ മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഇന്ത്യൻ നിർമിത 7.62 എം.എം. വെടിയുണ്ടയാണെന്ന് തിരിച്ചറിഞ്ഞു. പഴയ മോഡൽ വെടിയുണ്ടയാണെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ ഇത് ആരുടെയെങ്കിലും കൈയിൽ നിന്നും കളഞ്ഞു പോയതാണോ അതോ ഉപേക്ഷിച്ചതാണോ എന്നും കണ്ടെത്താനാകൂവെന്ന് പൊലീസ് അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :