
സ്വന്തം ലേഖിക
തിരുവനന്തപുരം :രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് നിയമസഭയില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച് തുടങ്ങി . കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം വ്യവസായം, കൃഷി തുടങ്ങിയ മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.സംസ്ഥാന സര്‍ക്കാരിന് ഏറ്റവുമധികം നികുതി വരുമാനം ലഭിക്കുന്ന മദ്യം, വാഹനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നികുതി വര്‍ദ്ധനയുടെ സൂചനകളുമുണ്ട്.
ബജറ്റിന് തലേന്ന് നിയമസഭയില്‍ സമര്‍പ്പിക്കാറുള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ഇത്തവണ ബജറ്റിനൊപ്പമായതിനാല്‍ കേരളത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയും ഇന്നറിയാം.വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനവും; പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യ സുരക്ഷയ്ക്കുമായി 2000 കോടി

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യ സുരക്ഷയ്ക്കുമായി 2000 കോടി മാറ്റിവച്ച് സംസ്ഥാന ബജറ്റ്. അടുത്ത 25 വർഷം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.ഇന്ന് രാവിലെ 9 മണിയോടെയാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരണം ആരംഭിച്ചത്. കാലാവസ്ഥാ വ്യാതിയാനത്തിന്റയേും, പ്രകൃതി ദുരന്തങ്ങളുടേയും ഭീണി മാറിവരുമ്പോഴേക്കും, യുദ്ധ ഭീഷണി ലോകത്തിന്റെ മനസമാധാനം കെടുത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു.
ഹിരോഷിമയുടേയും നാഗാസാക്കിയുടേയും ഓർമ സാധാനത്തിനായി പ്രവർത്തിക്കാൻ നമ്മെ ഓർമിപ്പിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ഞാൻ ബലത്തിനാളല്ല എന്ന് പറഞ്ഞ് മാറി നിൽക്കരുത്. അങ്ങനെയൊരു നല്ല കാര്യത്തിന് വേണ്ടി ആയിക്കൊള്ളട്ടെ 2022-23 സംസ്ഥാന ബജറ്റിലെ ആദ്യ പ്രഖ്യാപനമെന്ന് ധനമന്ത്രി പറഞ്ഞു.
ജിഎസ്ടി വരുമാനത്തിലെ വളർച്ച വീണ്ടെടുപ്പ് ഉണ്ടാകുന്നതിന്റെ സൂചനയാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ‘പ്രതിസന്ധികൾ അവസാനിച്ചുവെന്നല്ല പറയുന്നത്. കൊവിഡിന്റെ നാലാം തരംഗം ഉണ്ടായേക്കാം. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ ഫലമായി വിലക്കയറ്റവും, സംസ്ഥാനത്തെ ബാധിക്കുന്ന മറ്റ് പ്രതിസന്ധികളും ഉടലെടുത്തേക്കാം. പക്ഷേ, പ്രതിസന്ധികൾ വന്നാലും അവയെ ഒന്നിച്ച് നിന്ന് അതിജീവിക്കാനുള്ള ആത്മവിശ്വാസം കേരളം ആർജിച്ചു’- ധനമന്ത്രി പറഞ്ഞു.



