play-sharp-fill
കെട്ടിട നിർമ്മാണ വസ്തുക്കളുടെ അനിയന്ത്രിത വില വർദ്ധനവിൽ അടിയന്തിര ഗവൺമെൻ്റ് ഇടപെടലുകൾ ഉണ്ടാകണം:  ലെൻസ്ഫെഡ്

കെട്ടിട നിർമ്മാണ വസ്തുക്കളുടെ അനിയന്ത്രിത വില വർദ്ധനവിൽ അടിയന്തിര ഗവൺമെൻ്റ് ഇടപെടലുകൾ ഉണ്ടാകണം: ലെൻസ്ഫെഡ്

സ്വന്തം ലേഖിക

കോട്ടയം: കെട്ടിട നിർമ്മാണ വസ്തുക്കളുടെ അനിയന്ത്രിത വില വർദ്ധനവിൽ അടിയന്തിര ഗവൺമെൻ്റ് ഇടപെടലുകൾ ഉണ്ടാകണമെന്ന് ലെൻസ്ഫെഡ്.


ലെൻസ്ഫെഡ് 13-ാം ഏറ്റുമാനൂർ ഏരിയ കൺവെൻഷൻ കിടങ്ങൂർ എലഗൻസ് ഹാളിൽ വച്ച് ഏരിയ പ്രസിഡൻ്റ് ജയ്സൺ റ്റി സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ തോമസ് ചാഴിക്കാടൻ എം.പി ഉദ്ഘാടനം നിർവ്വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബോബി മാത്യു കിക്കോലിൽ, അകലക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജാൻസി ബാബു, കിടങ്ങുർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ തോമസ് മാളിയേക്കൽ എന്നിവർ ആശംസകൾ അറിയിച്ചു.

സംസ്ഥാന ജോ. സെക്രട്ടറി പ്രദീപ്കുമാർ എ, ജില്ലാ പ്രസിഡൻ്റ് സന്തോഷ് കുമാർ കെ, ഏരിയ സെക്രട്ടറി ഷീജ ദിവാകരൻ, ട്രഷറർ രതീഷ് ബി ആർ , ജില്ലാ ട്രഷറർ ബൈജു റ്റി.സി ,സംസ്ഥാന സമിതി അംഗങ്ങളായ
കെ എൻ പ്രദീപ് കുമാർ,
അനിൽകുമാർ കെ.കെ,
ജോഷി സെബാസ്റ്റ്യൻ, ജില്ലാ ജോ. സെക്രട്ടറി പോൾ ആൻ്റണി, ജില്ലാ ഏരിയ നേതാക്കൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.