video
play-sharp-fill

ബഡ്ജറ്റിൽ ജീവനക്കാരോട് അവഗണന : എൻ.ജി.ഒ. അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി

ബഡ്ജറ്റിൽ ജീവനക്കാരോട് അവഗണന : എൻ.ജി.ഒ. അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന ബഡ്ജറ്റിൽ സർക്കാർ ജീവനക്കാരെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

ജീവനക്കാർക്ക് കുടിശിഖയുള്ള ക്ഷാമബത്ത നൽകുന്നതിനെ പറ്റിയോ ശബള പരിഷ്ക്കരണത്തെ പറ്റിയോ ബഡ്ജറ്റിൽ പരാമർശമില്ല. പുനർവിന്യാസത്തിന്റെ പേരിൽ തസ്തികൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത് . സംസ്ഥാന സെക്രട്ടറി തോമസ് ഹെർബിറ്റ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജു കെ.മാത്യു അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ സെക്രട്ടറി ബോബിൻ വി.പി. , ട്രഷറർ സഞ്ജയ് എസ് നായർ , സംസ്ഥാന കമ്മിറ്റി അംഗം പി.എച്ച്. ഷീജാബീവി , ജെ.ജോബിൻസൺ , സ്മിതാ രവി , ഷാജിമോൻ ഏബ്രഹാം , സജിമോൻ സി ഏബ്രഹാം , പി.എൻ. ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.