
ബഫര്‍ സോണ്‍ ഫീല്‍ഡ് സര്‍വേ വയനാട്ടില്‍ മന്ദഗതിയില്‍; വൊളന്‍റീയര്‍മാരുടെ പരിശീലനം പോലും പൂര്‍ത്തിയായില്ല; വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്ന് പരാതി
സ്വന്തം ലേഖിക
കല്‍പ്പറ്റ: വയനാട്ടില്‍ ബഫര്‍ സോണ്‍ ഫീല്‍ഡ് സര്‍വേ മന്ദഗതിയില്‍.
വൊളന്‍റീയര്‍മാരുടെ പരിശീലനം പോലും പലയിടങ്ങളിലും പൂര്‍ത്തിയാക്കാനായില്ല.
വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍ പുറത്തുവിട്ട ബഫര്‍ സോണ്‍ മാപ്പുകളില്‍ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഫീല്‍ഡ് സര്‍വേ നടത്തുന്നത്.
മിക്ക ജില്ലകളിലും നടപടികള്‍ അവസാന ഘട്ടത്തിലാണ്.
എന്നാല്‍ ബഫര്‍ സോണ്‍ ഉത്തരവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന വയനാട്ടിലെ സ്ഥിതി മറ്റൊന്നാണ്. ഒട്ടുമിക്ക പഞ്ചായത്തുകളിലും ഫീല്‍ഡ് സര്‍വേയുടെ പ്രാരംഭ നടപടികള്‍ പോലും തുടങ്ങിയിട്ടില്ല.
പഞ്ചായത്തുകളെയും റവന്യൂ വനം വകുപ്പുകളെയും കൂട്ടിയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാഥനില്ലാത്ത സ്ഥിതിയാണ്. ബഫര്‍സോണിലെ ജനവാസകേന്ദ്രങ്ങളെയും നിര്‍മിതികളെയും ജിയോ ടാഗ് ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ പലര്‍ക്കും ലഭിച്ചിട്ടില്ല.
ഇന്‍റര്‍നെറ്റ് സേവനം ലഭ്യമല്ലാത്ത ആദിവാസി ഊരുകളില്‍ സര്‍വേ എങ്ങനെ നടത്തുമെന്നതില്‍ വ്യക്തതയില്ല. തിരുനെല്ലിയില്‍ റവന്യൂ നടപടികള്‍ക്ക് നേതൃത്വം നല്‍കേണ്ട വില്ലേജ് ഓഫീസര്‍ കസേരയില്‍ എട്ടുമാസമായി ആളില്ലാത്തതും പരാതികള്‍ക്കിടയാക്കുന്നു.
രാഷ്ട്രീയ മുതലെടുപ്പിനായി ചില ഭരണസമിതികള്‍ ബോധപൂര്‍വം നടപടികള്‍ വൈകിപ്പിക്കുന്നതായും ആരോപണമുണ്ട്. സാഹചര്യം വിലയിരുത്താന്‍ കളക്‌ട്രേറ്റില്‍ ഉടന്‍ ഉന്നതതല യോഗം ചേരും.