Spread the love

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ ദേശീയ പാതയില്‍ ലോറി തടഞ്ഞ് പോത്തുകളെ കവർന്ന സംഭവത്തില്‍ രണ്ടുപേർ കസ്റ്റഡിയില്‍.

video
play-sharp-fill

വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ഷജീർ (31), ഷമീർ (35) എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിലും ജീപ്പിലും ബൈക്കിലുമായെത്തിയ സംഘം ലോറി തടഞ്ഞ് പോത്തുകളെയും മൂരികളെയും കവരുകയായിരുന്നു. ലോറിയില്‍ 50 പോത്തുകളും 27മൂരികളുമാണ് ഉണ്ടായിരുന്നത്. ആന്ധ്രയില്‍ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇവർ തട്ടിയെടുത്തത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. ലോറി തടഞ്ഞ് പോത്തുകളെയെല്ലാം ഇറക്കുകയായിരുന്നു. ലോറി തടഞ്ഞ സംഘം പോത്തുകളെയും മൂരികളെയും ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിയ ശേഷം വാഹനം ദേശീയപാതയില്‍ ഉപേക്ഷിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന രണ്ട് ആന്ധ്രക്കാരെ കാറില്‍ കയറ്റി നഗരത്തിലൂടെ കൊണ്ടുപോയ ശേഷം പിന്നീട് റോഡിലും ഉപേക്ഷിച്ചു. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണത്തിനൊടുവിലാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group