പൊന്നും വെള്ളിയും ഇനി പൊള്ളും…! സിഗരറ്റിനും വില കൂടും ; മൊബൈല്‍ ഫോണുകളുടെ വില കുറയും; കേന്ദ്ര ബജറ്റിലെ വിവരങ്ങൾ
സ്വന്തം ലേഖകൻ
ദില്ലി: 2023-24 സാമ്പത്തിക വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയുടെ വില വര്‍ധിക്കും.
അതേസമയം മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക് കിച്ചണ്‍ ചിമ്മിനികളുടെ തീരുവ കുറച്ചു. ക്യാമറ പാര്‍ട്‌സിന് ഇളവ് പ്രഖ്യാപിച്ചു. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലിഥിയം ബാറ്ററികളുടെ തീരുവ ഒഴിവാക്കി. ടെലിവിഷന്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു.
ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ല്‍ നിന്ന് 15 ശതമാനമായാണ് കുറച്ചത്. സിഗരറ്റിന് മൂന്ന് വര്‍ഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി.
വില കൂടുന്നവ
സ്വർണ്ണം
വെള്ളി
ഡയമണ്ട്
സിഗരറ്റ്
വസ്ത്രം
വില കുറയുന്നത്
മൊബൈൽ ഫോൺ
ടിവി
ക്യാമറ ലെൻസ്
ലിഥിയം ബാറ്ററി
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ഹീറ്റിംഗ് കോയിൽ
Third Eye News Live
0
Tags :