രഹ്ന ഫാത്തിമയ്ക്ക് എട്ടിന്റെ പണി വരുന്നു; ബിഎസ്എൻഎലിൽ നിന്ന് പിരിച്ചുവിടാൻ സാധ്യത

രഹ്ന ഫാത്തിമയ്ക്ക് എട്ടിന്റെ പണി വരുന്നു; ബിഎസ്എൻഎലിൽ നിന്ന് പിരിച്ചുവിടാൻ സാധ്യത

സ്വന്തം ലേഖകൻ

പമ്പ: ശബരിമല ദർശനം നടത്താനായി നടപ്പന്തൽ വരെയെത്തിയ നടി രഹ്ന ഫാത്തിമയ്‌ക്കെതിരെ ബിഎസ്എൻഎൽ നടപടിയെടുക്കുമെന്ന് റിപ്പോർട്ടുകൾ. ബിഎസ്എൻഎൽ ജീവനക്കാരിയായ രഹ്നയ്ക്കെതിരെ കലാപത്തിന് ശ്രമിച്ചെന്ന കാരണത്താലാണ് നടപടിയെന്നാണ് സൂചന. രഹ്ന ഫാത്തിമയെകുറിച്ച് അനവധി പരാതികളാണ് ഇന്ന് ബിഎസ്എൻഎൽ അധികൃതർക്ക് ലഭിച്ചിട്ടുള്ളത്. നടപടി ഉണ്ടായില്ലെങ്കിൽ ബിഎസ്എൻഎൽ ബഹിഷ്‌കരിക്കുമെന്നും ചിലർ പറഞ്ഞു. കൂടാതെ ഇവർ മത സ്പർദ്ധ വളർത്തുന്ന തരത്തിൽ പോസ്റ്റുകളിട്ടതും വിശ്വാസികളെ അവഹേളിക്കുന്ന തരത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതും അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മലചവിട്ടാനായി ഇന്ന് രാവിലെ രഹ്ന ഫാത്തിമയും കവിത കോശിയും നടപ്പന്തൽ വരെയെത്തിയിരുന്നു. എന്നാൽ തന്ത്രിമാരുൾപ്പടെ പൂജകൾ നിർത്തിവച്ച് പ്രതിഷേധം ആരംഭിച്ചതോടെ ചർച്ച നടത്തി ഇരുവരെയും മടക്കിയയ്ക്കുകയായിരുന്നു. ഇതിനിടെ രഹ്ന ഫാത്തിമയുടെ പനമ്പള്ളി നഗറിലെ വീട് രണ്ടംഗ അക്രമി സംഘം ആക്രമിച്ചിരുന്നു.