ബിഎസ്‌എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പ്; ഒരാള്‍ കൂടി പിടിയില്‍; നാഗര്‍കോവിലില്‍ നിന്ന് പിടിയിലായത് മൂന്നാറിലേക്ക് കാറില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ബിഎസ്‌എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.

ഇന്നലെ പിടിയിലായ സംഘം ക്ലര്‍ക്ക് രാജീവന്റെ ബിനാമി ഹരികുമാറിനെയാണ് ഇന്ന് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘത്തില്‍ നിന്നും വെട്ടിച്ച പണം ഇരുവരും ചേര്‍ന്ന് രൂപീകരിച്ച സര്‍ജിക്കല്‍ സാധനങ്ങള്‍ വില്‍ക്കുന്ന കമ്പനിയില്‍ നിഷേപിക്കുകയായിരുന്നു. ഇവര്‍ നാഗര്‍കോവിലില്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

നാഗര്‍കോവിലില്‍ നിന്ന് മൂന്നാറിലേക്ക് കാറില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹകരണ സംഘം ക്ലാര്‍ക്ക് ആയിരുന്ന രാജീവിനെ ഇന്നലെ അന്വേഷണസംഘം പിടികൂടിയത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച്‌ മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രാജീവിനെ പിടികൂടിയത്.

സഹകരണ സംഘം പ്രസിഡന്‍റും ഒന്നാം പ്രതിയുമായ എ.ആര്‍.ഗോപിനാഥന്‍റെ പ്രധാന സഹായിയായിരുന്നു രാജീവ്. കേസില്‍ ഇതുവരെ അഞ്ച് പ്രതികളാണ് പിടിയിലായത്. ആറ്പ്രതികള്‍ പിടിയിലാകാനുണ്ട്.

വ്യാജ രസീതുകള്‍ നല്‍കിയും കൃത്രിമ രേഖകള്‍ ചമച്ചുമാണ് തട്ടിപ്പുസംഘം നിക്ഷേപകരുടെ പേരില്‍ വായ്പയെടുത്ത് കബളിപ്പിച്ചത്. തിരുവനന്തപുരം നഗരമധ്യത്തിലെ സഹകരണ സംഘത്തില്‍ ബിഎസ്‌എന്‍എല്ലില്‍ നിന്ന് സ്വയം വിരമിച്ചവരാണ് കൂടുതലും നിക്ഷേപിച്ചത്.

രണ്ട് കോടി രൂപവരെ നിക്ഷേപിച്ചവരും ഉണ്ട്. നിക്ഷേപകരുടെ പേരില്‍ അവരറിയാതെ ലക്ഷങ്ങളാണ് പ്രതികള്‍ വായ്പ എടുത്തത്. നിക്ഷേപിച്ച തുക രജിസ്റ്ററില്‍ കാണിക്കാതെ തട്ടിയെടുക്കുകയും ചെയ്തു.