
ബ്രൗൺ ഷുഗർ മിഠായി കവറുകളിലാക്കി വിൽപ്പന ; യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖിക
കൊണ്ടോട്ടി: വിദ്യാർത്ഥികൾക്ക് ബ്രൗൺ ഷുഗർ മിഠായി കവറുകളിലാക്കി വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. പുളിക്കൽ മലയിൽ പുറായിൽ സഹീർ ബാബു(40)വിനെയാണ് ജില്ലാ നാർകോട്ടിക് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.എ പ്രദീപും സംഘവും കൊണ്ടോട്ടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
മിഠായി കവറുകളിൽ നിറച്ച 300 പാക്കറ്റ് ബ്രൗൺഷുഗറാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി സൗഹൃദം നടിച്ചാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. പ്രധാനമായും ലക്ഷ്യം വച്ചിരുന്നത് വിദ്യാർത്ഥികളെയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനായി വാടക വീട് എടുത്ത് ഒരു പാക്കറ്റിന് 500 രൂപ നിരക്കിലായിരുന്നു വിൽപ്പന നടത്തിയിരുന്നത്. സംശയം തോന്നാതിരിക്കാൻ മിഠായി കവറെന്ന് തോന്നിക്കുന്ന വർണ്ണക്കടലാസുകളിലായിരുന്നു ബ്രൗൺ ഷുഗർ പാക്കിങ് ചെയ്തിരുന്നത്.
Third Eye News Live
0
Tags :