
തിരുവനന്തപുരം: രണ്ടാഴ്ച കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാനാകാതെ വന്നതിന് പിന്നാലെ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ റിസർവ് പൈലറ്റ് തിരികെ പോയി.
ഇതോടെ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ യാത്ര അനിശ്ചിതത്വത്തിലായി. ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35-ബി ഉടൻ മെയ്ന്റെനൻസ് ഹാങ്കറിലേക്ക് മാറ്റും.
എയർ ഇന്ത്യയുടെ ഹാങ്കർ ആണിത്. നേരത്തെ ഹാങ്കറിലേക്ക് മാറ്റണം എന്ന നിർദേശം ഇംഗ്ലണ്ട് തള്ളിയിരുന്നു. എഫ് 35-ബി പരിശോധിക്കാനായി ഇംഗ്ലണ്ടില്‍ നിന്നുള്ള വിദഗ്ദ സംഘം തിരുവനന്തപുരത്ത് എത്തുമെന്നാണ് ബ്രിട്ടൻ വിശദമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിമാനം നിർമിച്ച ലോക്ക് ഹീഡ് മാർട്ടിൻ കമ്പനിയുടെ എഞ്ചിനീയർമാരും ടീമില്‍ ഉണ്ട് ഇവർ എത്തുന്നതോടെ തകരാർ പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷ.