
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് നാവികസേനയുടെ എഫ്-35ബി യുദ്ധവിമാനം പൊളിച്ചുമാറ്റിയേക്കുമെന്ന് റിപ്പോർട്ട്.
വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തി ബ്രിട്ടനിലേക്ക് പറത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പൊളിച്ചെടുത്ത് കൊണ്ടുപോകുന്നതിനെ കുറിച്ച് ബ്രിട്ടീഷ് സേന ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം വിമാനത്താവളത്തിലുള്ള വിഎഫ്-35ബി യുദ്ധവിമാനം നന്നാക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് വിമാനം പൊളിച്ചുമാറ്റാൻ സാധ്യതയുണ്ടെന്ന സൂചനകള്‍ പുറത്തുവരുന്നത്. വിമാനം പൊളിച്ച് അതിൻ്റെ ഭാഗങ്ങള്‍ കൊണ്ടുപോകുന്നതിനായി ബ്രിട്ടീഷ് നാവികസേന ഒരു വലിയ വിമാനം അയയ്ക്കുന്നുണ്ടെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിമാനത്തിൻ്റെ പാർക്കിങ്, ഹാംഗർ ഫീസ് ഉള്‍പ്പെടെയുള്ള എല്ലാ കുടിശ്ശികകളും ബ്രിട്ടൻ ഇന്ത്യയ്ക്ക് നല്‍കുമെന്ന് ഉറപ്പുനല്‍കിയതായും റിപ്പോർട്ടുണ്ട്. അതേസമയം വിമാനത്തിൻ്റെ ഏതെല്ലാം ഭാഗങ്ങള്‍ ബ്രിട്ടണ് പൊളിച്ചുകൊണ്ടുപോകുമെന്നത് വ്യക്തമായിട്ടില്ലെന്നു റിപ്പോർട്ടില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യാനായി യുകെയില്‍ നിന്നും പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.