play-sharp-fill
ബ്രിട്ടനെയും പിടിച്ചു കുലുക്കി കൊറോണ വൈറസ് ബാധ : പ്രധാനമന്ത്രി ബോറിസ് ജോൺസണും രോഗം സ്ഥിരീകരിച്ചു

ബ്രിട്ടനെയും പിടിച്ചു കുലുക്കി കൊറോണ വൈറസ് ബാധ : പ്രധാനമന്ത്രി ബോറിസ് ജോൺസണും രോഗം സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയിൽ വിറങ്ങലിച്ച് ബ്രിട്ടനും. പ്രധാനമന്ത്രി ബോറിസ് ജോൺസണ് കോവിഡ്19 സ്ഥിരീകരിച്ചു. വൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ബോറിസ് ജോൺസൺ സ്വയം ഐസൊലേഷനിൽ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

താൻ സ്വയം ഐസൊലേഷനിലാണെന്നും ബോറിസ് ജോൺസൻ ട്വീറ്റ് ചെയ്തു. കോവിഡിനെതിരായ സർക്കാർ പ്രവർത്തനങ്ങളെ വീഡിയോ കോൺഫറൻസ് വഴി നയിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്ത് 11,658 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 10,945 പേർ ചികിത്സയിലാണ്. 163 പേരുടെ നില ഗുരുതരമാണ്. 578 പേർ രോഗം ബാധിച്ച് മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാൾസ് രാജകുമാരനും കൊറോണ സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് ഒദ്യോഗിക വിശദീകരണം.രാജ്യത്ത് രോഗബാധയുടെ മൂന്നിലൊന്നും റിപ്പോർട്ട് ചെയ്ത ലണ്ടൻ നഗരത്തിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകൾ തീർന്നു തുടങ്ങിയതായും ‘സുനാമി’ക്കു സമാനമായ അവസ്ഥയാണുള്ളതെന്നുമാണ് റിപ്പോർട്ടുകൾ.