
ബ്രിട്ടനിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശി അഞ്ജുവിന്റേയും മക്കളുടേയും മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും; സംസ്കാരം ഉച്ചയ്ക്ക് 12നു വീട്ടു വളപ്പിൽ
സ്വന്തം ലേഖകൻ
കോട്ടയം: ബ്രിട്ടനിൽ കൊല്ലപ്പെട്ട വൈക്കം കുലശേഖരമംഗലം സ്വദേശി അഞ്ജു (40)വിൻ്റെയും മക്കളായജീവ (6), ജാൻവി (4) എന്നിവരുടെ മൃതദേഹങ്ങൾ നാളെ രാവിലെ 8.30നു കൊച്ചി വിമാനത്താവള ത്തിലെത്തും. അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ ഉപദേശകസമിതി അംഗവുമായ മനോജ് മാത്യുവിനെയാണ് അഞ്ജുവിന്റെ കുടുംബം ‘നെക്സ്റ്റ് ഓഫ് കിൻ’ (ഏറ്റവും അടുത്ത ബന്ധു ആയി ചുമതലപ്പെടുത്തിയത്. ഇദ്ദേഹം മൃതദേഹങ്ങളെ അനുഗമിക്കും.
നാളെ രാവിലെ 11ന് ഇത്തിപ്പുഴയിലെ വീട്ടിൽ അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് 12നു വീട്ടു വളപ്പിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0