video
play-sharp-fill

പണമില്ല: ബ്രിട്ടനില്‍ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതില്‍ ആശയക്കുഴപ്പം;  നോര്‍ക്കയുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങള്‍ ഒരുക്കാൻ ശ്രമം

പണമില്ല: ബ്രിട്ടനില്‍ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതില്‍ ആശയക്കുഴപ്പം; നോര്‍ക്കയുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങള്‍ ഒരുക്കാൻ ശ്രമം

Spread the love

സ്വന്തം ലേഖിക

കൊച്ചി: ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വേണ്ട മുപ്പത് ലക്ഷത്തോളം രൂപ കണ്ടെത്താന്‍ അഞ്ജുവിന്റെ കുടുംബം സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോര്‍ക്കയുമായി ബന്ധപ്പെട്ട് ഇതിനു വേണ്ട ക്രമീകരണങ്ങള്‍ സജ്‌ജീകരിക്കാന്‍ ശ്രമിക്കുമെന്ന് വൈക്കം എം എല്‍ എ സി.കെ. ആശ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

ബ്രിട്ടനിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല.

അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം ഇന്നലെ പൂര്‍ത്തിയായിരുന്നു. ഭര്‍ത്താവ് സാജുവാണ് അഞ്ജുവിനെയും ആറും നാലും വയസുള്ള കുഞ്ഞുങ്ങളെയും ബ്രിട്ടനിലെ കെറ്ററിങ്ങിലുള്ള വീട്ടില്‍ വച്ച്‌ കൊന്നത്.