video
play-sharp-fill
പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ സി, സള്‍ഫര്‍ എന്നിവയാൽ സമ്പന്നം….!നിത്യവഴുതന നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ;  നിത്യാരോഗ്യം സ്വന്തമാക്കാം

പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ സി, സള്‍ഫര്‍ എന്നിവയാൽ സമ്പന്നം….!നിത്യവഴുതന നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ; നിത്യാരോഗ്യം സ്വന്തമാക്കാം

സ്വന്തം ലേഖിക

കോട്ടയം: പണ്ട് നാട്ടിന്‍പുറങ്ങളില്‍ സമൃദ്ധമായിരുന്ന പച്ചക്കറിയാണ് നിത്യവഴുതന.

രുചികരമായ തോരന്‍ മെഴുക്കുപുരട്ടി എന്നിവയൊക്കെ തയാറാക്കാന്‍ നിത്യവഴുതന ഉപയോഗിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പം നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ സി, സള്‍ഫര്‍ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.

കാല്‍സ്യം സമ്പന്നമായതിനാല്‍ അസ്ഥിയുടെയും പല്ലിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. വിറ്റാമിന്‍ സി രോഗപ്രതിരോധം ഉറപ്പാക്കാന്‍ സഹായിക്കുന്നു.

ശരീരത്തിലെ ചീത്തകൊളസ്ട്രോളിന്റെ അളവ് കുറച്ച്‌ നല്ല കൊളസ്ട്രോള്‍ നില ഉയര്‍ത്തും. നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ രക്തസമ്മര്‍ദ്ദം അകറ്റാം.

നമ്മുടെ ആരോഗ്യത്തിന് പലതരം ഭീഷണി ഉയര്‍ത്തുന്ന പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാനും പ്രതിരോധിക്കാനും നിത്യവഴുതന ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ധമനികളിലെ ബ്ളോക്ക് നീക്കാനും സഹായിക്കും. ദഹനപ്രക്രിയ മെച്ചപ്പെടുത്തി ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കും.