video
play-sharp-fill
തൂക്കുപാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടി യുവതി ; നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

തൂക്കുപാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടി യുവതി ; നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

കൊല്ലം: പുനലൂർ തൂക്കുപാലത്തില്‍ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പാലത്തിന് സമീപത്ത് നിന്ന് തന്നെയാണ് യുവതിയുടെ മൃതദേഹം കിട്ടിയിത്. ഫയർഫോഴ്സും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ പത്തേകാലോടെയാണ് യുവതി തൂക്കുപാലത്തില്‍ നിന്നും കല്ലടയാറ്റിലേക്ക് ചാടിയത്. ഈ ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ളവരുടെ മൊബൈല്‍ ഫോണില്‍ പതിഞ്ഞിരുന്നു. ചുറ്റിലുമുള്ളവർ പേടിച്ചു പിൻമാറിയെങ്കിലും വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. അതിന് ശേഷമാണ് പൊലീസും ഫയർഫോഴ്സും എത്തി തെരച്ചില്‍ നടത്തിയത്. നീരൊഴുക്ക് കൂടുതലും ആഴമേറിയ ഭാഗവുമായത് കൊണ്ട് തെരച്ചില്‍ ദുർഘടമായിരുന്നു. അതേസമയം, യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് യുവതിയുടെ ചിത്രം പ്രചരിപ്പിച്ച്‌ അന്വേഷണം നടത്തിവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group